ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം
ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തിൽ ശക്തമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.ബ്രേയ്ക് ദ ചെയിൻ ക്യാമ്പെയിൻ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം അതാത് തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതും മാസ്‌കുകൾ ധരിക്കുന്നതും ഉൾപ്പെടെ കോവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം കൃത്യമായി നടപ്പിൽ വരുത്തുന്നു എന്നുറപ്പിക്കാൻ ഓരോ തദ്ദേശഭരണ സ്ഥാപനവും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവർത്തിക്കണം. […]
Read More