ഇപ്പോഴത്തെ ചുറ്റുപാടിൽ ന്യൂസ് പേപ്പറിനെക്കാൾ എന്തുകൊണ്ടും ചിലവ് കുറവ് വോട്സ്ആപ്പ് തന്നെയാണ്. ഇതുപോലെ തനിച്ചു താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ, പരിചയക്കാരെ, നിങ്ങൾക്ക് സമയവും മനസ്സലിവും ഉണ്ടെങ്കിൽ വോട്സ്ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുക.
വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. ഞാൻ ചോദിച്ചു, ” സാറേ, എന്താ ഞാൻ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ? […]
Read More