കാപ്പന്റെ യുഡിഎഫ് പ്രവേശനം രാഷ്ട്രീയ വിജയം: ചെന്നിത്തല

Share News

കോ​ട്ട​യം: മാ​ണി സി കാ​പ്പ​ന്‍ എ​ന്‍​സി​പി വി​ട്ട് യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​മെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ലാ​യി​ല്‍ ത​ന്നെ കാ​പ്പ​ന്‍ മ​ത്സ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കാ​പ്പ​ന്‍റെ എം​എ​ല്‍​എ സ്ഥാ​നം സം​ബ​ന്ധി​ച്ച്‌ ധാ​ര്‍​മി​ക പ്ര​ശ്നം ഉന്നയിക്കാന്‍ എല്‍ഡിഎഫിന് അ​വ​കാ​ശ​മി​ല്ല. യു​ഡി​എ​ഫ് വി​ട്ട് പോ​യ​പ്പോ​ള്‍ റോ​ഷി അ​ഗ​സ്റ്റി​നും എ​ന്‍ ജ​യ​രാ​ജും എം​എ​ല്‍​എ സ്ഥാ​നം രാ​ജി വ​ച്ചി​ല്ല​ല്ലോ എ​ന്നും ചൂ​ണ്ടി​ക്കാ​ട്ടിയാണ് ചെന്നിത്തലയുടെ പ്രതികരണം. എ​ന്‍​എ​സ്‌എ​സി​ന് ത​ങ്ങ​ളോ​ടു​ള്ള തെ​റ്റി​ധാ​ര​ണ മാ​റി​യെ​ന്നും ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ യു​ഡി​എ​ഫ് നി​ല​പാ​ട് ശ​രി​യാ​യി​രു​ന്നു […]

Share News
Read More

കെ വി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിന്റാകും

Share News

കൊച്ചി: കെ വി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച കെപിസിസിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു കെ വി തോമസ്. ഒരിടത്തും മത്സരിക്കാനില്ലെന്ന് തോമസ് നേരത്തെ പറഞ്ഞിരുന്നു. തോമസിനെയും ഉള്‍പ്പെടുത്തി കെപിസിസി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചിരുന്നു.

Share News
Read More

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. ഉമ്മൻ ചാണ്ടി –

Share News

നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയായി പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്. സിപിഎമ്മിന്റെ […]

Share News
Read More

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Share News

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 118.59 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.പാറ ഖനനം, […]

Share News
Read More