ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്തയെ നിയമിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് 31-നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്നത്. 1986 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ബിശ്വാസ് മേത്ത രാജസ്ഥാന് സ്വദേശിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസില്‍ തുടരാനാകും. ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്നു കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. […]
Read More