സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കി.

Share News

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ഈ പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരായവരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1200 രൂപ വീതവും പ്രതിമാസം ധനസഹായം നല്‍കുന്നു ഓണത്തിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ […]

Share News
Read More

വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം .

Share News

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്‍റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 […]

Share News
Read More

തീരുമാനം പിൻവലിച്ചു:കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കെഎസ്‌ആര്‍ടിസി പിന്‍വലിച്ചു. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. ഇപ്പോള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്ന ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. ആരോഗ്യ വകുപ്പ് നല്‍കിയ ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്. ഓഗസ്റ്റ് 1 മുതല്‍ 206 ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു മന്ത്രി എ കെ […]

Share News
Read More

സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി: ഫ്രാഞ്ചൈസിക്കായി ജൂലൈ 30 അപേക്ഷിക്കാം.

Share News

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമിയുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 30 വരെ നീട്ടി.

Share News
Read More

എം.ശിവശങ്കറിന് സസ്‌പെൻഷൻ

Share News

തിരുവനന്തപുരം. സ്വർണകടത്തു കേസ് പുരോഗമിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്തി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.നടപടികൾ ചീഫ് സെക്രട്ടറി യുടെ റിപ്പോർട്ടിനെ തുടർന്നാണ്.  ഐ​ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന് ഐ​ടി വ​കു​പ്പി​ന് കീ​ഴി​ല്‍ ജോ​ലി ല​ഭി​ച്ച​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടോ​യെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച​ത്. സ്വ​പ്ന​യ്ക്ക് നി​യ​മ​നം ന​ല്‍​കി​യ​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്ന് […]

Share News
Read More

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ തായ്യാറായിരിക്കണം.

Share News

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണെന്നാണ് ഈ ദിവസങ്ങളിലെ കണക്കുകൾ ബോധ്യപ്പെടുത്തുന്നത്. അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പുതിയ സാഹചര്യവും വെല്ലുവിളികളും നേരിടുന്നതിൽ തദ്ദേഭരണ സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്കാണ് വഹിക്കാനുള്ളത്. നമ്മുടെ പ്രവർത്തനങ്ങൾക്ക് സാങ്കേതികത്വത്തിന്റെ നൂലാമാലകൾ തടസ്സമാകരുത്. ഈ ലക്ഷ്യത്തോടെ നയപരമായ ചില തീരുമാനങ്ങൾ സർക്കാർ കൈകൊണ്ടിട്ടുണ്ട്.തദ്ദേശസ്ഥാപനങ്ങളുടെ രണ്ടു ഗഡു പ്ലാന്‍ഫണ്ട് നല്‍കിക്കഴിഞ്ഞു. മൂന്നാംഗഡു അടുത്തയാഴ്ച അനുവദിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്റൈൻ, റിവേഴ്സ് ക്വാറന്റൈൻ, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ് […]

Share News
Read More

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കൈത്താങ്ങ് തുടരുകയാണ്.

Share News

മെയ് ജൂൺ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. ഏകദേശം 48.5 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക .സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയും അനുവദിച്ചിട്ടുണ്ട്. സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെൻഷൻ വിതരണം. ഇത്തവണ കോവിഡ് 19 കാരണം അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ‌ ജനങ്ങളുടെ കൈയിൽ പണം എത്തിക്കാനാണ്‌ പെൻഷൻ വിതരണം നേരത്തെയാക്കിയത്‌‌. കഴിഞ്ഞ ഒക്ടോബർ നവംബർ മാസത്തെ […]

Share News
Read More

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു.

Share News

2020-21 വര്‍ഷത്തെ ധനകാര്യ ബില്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ 27-ന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതുസര്‍വ്വീസ് രൂപീകരിക്കുന്നത്. ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഏകീകരണം. അഞ്ച് വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം […]

Share News
Read More

രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം അവസാനം.

Share News

ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂർത്തിയായി. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  മെയ്, ജൂൺ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുന്നത്. ഏകദേശം നാൽപ്പത്തെട്ടര ലക്ഷം പേരുടെ കൈകളിൽ പെൻഷനെത്തും. ക്ഷേമനിധി ബോർഡുകളിൽ പതിനൊന്നു ലക്ഷത്തോളം പേർക്കാണ് പെൻഷൻ കിട്ടുക.സാമൂഹ്യസുരക്ഷാ പെൻഷന് 1165 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ട്. മസ്റ്റർ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്.ലൈഫ് മിഷൻ പദ്ധതിയുടെ […]

Share News
Read More

ആരിൽ നിന്നും കോവിഡ് പകരാം; കനത്ത ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ

Share News

തിരുവനന്തപുരം: രോ​ഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാ​ഗ്രതാ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണം. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്നതാണ് മൂന്നാം ഘട്ട ക്യാംപയിൻ. രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കൊവിഡ് വ്യാപനത്തിന്‍റെ ഈ ഘട്ടം ബ്രേക്ക് ദി ചെയ്നിന്‍റെ മൂന്നാം ഘട്ടമായി പ്രധാനജാഗ്രതാ നിർദേശം കൂടി […]

Share News
Read More