കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും റബര്‍ കര്‍ഷക പ്രതീക്ഷകള്‍ അട്ടിമറിച്ചു

Share News

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ അഞ്ചു ഘട്ടമായി പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയില്‍ റബര്‍ മേഖലയുടെയും റബര്‍ കര്‍ഷകരുടെയും പ്രതീക്ഷകള്‍ അട്ടിമറിച്ചുവെന്നും കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് വന്‍ പരാജയമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ 20000 കോടിയുടെയും ഉത്തേജക പ്രഖ്യാപനങ്ങളിലൊരിടത്തും വിലത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന റബര്‍ മേഖലയ്ക്ക് പ്രതീക്ഷകളൊന്നും നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലൂടെ വിദേശ വ്യവസായികള്‍ക്ക് ഇന്ത്യയില്‍ […]

Share News
Read More

കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു

Share News

മാനന്തവാടി:  കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു.  താഴെ തലപ്പുഴ  കുറിച്യ തറവാട്ടിലെ ഭീമൻ ചക്കയാണ് കാപ്പാട്ടു മലയിലെ ചക്കയുടെ റെക്കോർഡ് തകർത്തത്.  57 കിലോയാണ് താഴെ  തലപ്പുഴ കുറിച്യ തറവാട്ടിലെ ചക്കയുടെ തൂക്കം. 53. കിലോയായിരുന്നു കഴിഞ്ഞ ദിവസം കാപ്പാട്ടുമലയിൽ വിളഞ്ഞ ചക്കയുടെ തൂക്കം. . തറവാട്ടു കാരണവർ ചന്തുവും  മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി കെ ഗോപിയും യും മറ്റ് രണ്ടുപേരും ചേർന്നാണ് ചക്ക പറിച്ച് താഴെയിറക്കിയത്. പത്തു […]

Share News
Read More

ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക. : തൂക്കം 52.350 കിലോ

Share News

കൽപ്പറ്റ:ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക.  തൂക്കം 52.350 കിലോ . മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാപ്പാട്ടുമലയിലാണ് ഭീമൻ ചക്ക വിളഞ്ഞത്. മുംബൈ മലയാളിയും കണ്ണൂർ കാപ്പാട് സ്വദേശിയുമായ വിനോദിന്റെ പറമ്പിലെ പ്ലാവിലാണ്  റെക്കോർഡ്  നേട്ടം കൈ വരിച്ച ചക്ക വിളഞ്ഞത്. കൃഷി     സ്ഥലം നോക്കി നടത്തുന്ന സന്തോഷും, തോട്ടം തൊഴിലാളികളായ ശശി, രവി, വിനീഷ് എന്നിവരും ചേർന്ന് ഇന്ന് രാവിലെയാണ് കയറിൽക്കെട്ടി താഴെ ഇറക്കിയത്. അമ്പതിന് മുകളിൽ ഭാരം വരുമെന്ന് […]

Share News
Read More

അഞ്ച് ഏക്കറില്‍ കൃഷിചെയ്ത കപ്പ സൗജന്യമായി നല്‍കി യുവകര്‍ഷകന്‍

Share News

പത്തനംതിട്ട;അഞ്ച് ഏക്കറില്‍ കൃഷിചെയ്ത കപ്പ സൗജന്യമായി നല്‍കി യുവകര്‍ഷകന്‍. പറക്കോട് ജോതിര്‍ഗമയയില്‍ എസ്.കെ മനോജ് എന്ന യുവകര്‍ഷകനാണ് കൊട്ടത്തൂര്‍ ഏലായില്‍ കൃഷിചെയ്ത തന്റെ കാര്‍ഷിക വിള മുഴുവനായും ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. പറക്കോട്, ഏഴംകുളം, പുതുമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് കപ്പ സൗജന്യമായി  നല്‍കിയത്. വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, രാഷ്ട്രീയ പ്രതിനിധി കെ.പി ഉദയഭാനു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.  ലോക്ക് ഡൗണ്‍ സമയത്ത് തന്റെ വാര്‍ഡിലെ പാവങ്ങള്‍ക്ക് പച്ചക്കറിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റും മനോജ് സൗജന്യമായി […]

Share News
Read More

കാര്ഷികോത്പന്നങ്ങൾ വിതരണം ചെയ്തു.

Share News

ചേർത്തല. എറണാകുളം അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര മാർ ശ്ലീവാ ഫൊറോനാ ഇടവകയിലെ വിവിധ ഭവനങ്ങൾ ഉദാരമായി നൽകിയ ചക്ക, മാങ്ങ, തേങ്ങ, കപ്പ, കപ്പങ്ങ, കായ തുടങ്ങിയ 7 ടണ്‌ കാർഷികോത്പന്നങ്ങൾ അതിരൂപതാ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ *വഴി എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ വിതരണം ചെയ്തു.വിഭവങ്ങളുടെ വിതരണ ഉദ്ഘാടനം അഡ്വക്കറ്റ് എം ആരിഫ് എം പി എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ നിർവഹിച്ചു.സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവള്ളിൽ, വികാരി ഫാ.പോൾ ചെറുപ്പിള്ളി,അസിസ്റ്റന്റ് വികാരി ഫാ.മാത്യു […]

Share News
Read More

എല്ലാവരും കൃഷിക്കാരാകണമെന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് !?

Share News

സണ്ണി സി എം മരങ്ങാട്ടുപള്ളി – എല്ലാവരും കൃഷിക്കാരാകണമെന്നു പാലാ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ” കൃഷിയെ മറന്നുള്ള ഏത് വികസനവും ആപത്താണ്. മുതിർന്നവരും കുട്ടികളും കൃഷിയുടെ നന്മകൾ സ്വന്തമാക്കണം. ഒരു തുണ്ടു ഭൂമിപോലും കൃഷിചെയ്യപ്പെടാത്തതായി വിട്ടുകളയരുത്. ഒരൊറ്റ വ്യക്തിപോലും അല്പസമയമെങ്കിലും കൃഷി ചെയ്യാത്തതായി ഒരു ദിവസം പോലുമുണ്ടാകരുത്. എല്ലാ യുവജനങ്ങളും കർഷകരാണ്. മറക്കരുത്. “-അദ്ദേഹം മെയ്‌ 15-തിയതി ദീപിക ദിനപത്രത്തിൽ എഴുതിയ പ്രതേക ലേഖനത്തിൽ ഓർമിപ്പിച്ചു.കേരളത്തിന്‌ ഒരു കർഷക […]

Share News
Read More

ആറു മാസത്തെ കാർഷിക മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ധനമന്ത്രി

Share News

കേന്ദ്ര പാക്കേജ്: ആറു മാസത്തെ കാർഷിക മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ധനമന്ത്രി തിരുവനന്തപുരം ;രാജ്യത്തെ കർഷകരുടെ വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആറുമാസത്തെ മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രധനമന്ത്രിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ പലിശ എഴുതിത്തള്ളിയാൽ കേന്ദ്രം പണം നൽകേണ്ടിവരും. ബാങ്കുകളും കേന്ദ്ര സർക്കാരും പകുതി വീതം ബാധ്യത ഏറ്റെടുത്താലും കേന്ദ്രം പണം നൽകേണ്ടിവരും. കർഷകരുടെ കൈകളിലേക്ക് […]

Share News
Read More

പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ വില ജില്ലയിലെ നിലവിലെ പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ വിലവിവരം

Share News

പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ വില      ജില്ലയിലെ നിലവിലെ പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ വിലവിവരം ക്രമ നമ്പര്‍ ഇനം സംഭരണ വില വില്പന വില1 ചീര 24 332 വെണ്ട 30 383 വഴുതന 25 324 പയര്‍ 36 455 തക്കാളി 22 296 പച്ചമുളക് 38 467 കോവക്ക 22 308 കുമ്പളങ്ങ 12 209 പാവക്ക 32 4010 പടവലങ്ങ 18 2511 മത്തങ്ങ 15 2312 മുരിങ്ങക്ക് 27 3513 ബീറ്റുറൂട്ട് 20 […]

Share News
Read More

നെല്ല് സംഭരണം: കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ

Share News

തൃശൂർ; ജില്ലയിൽ സപ്ലൈകോ നെല്ല്‌സംഭരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ. 236 കോടി മൂല്യം വരുന്ന നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ ഭൂരിഭാഗം തുകയാണ് കർഷകർക്ക് ലഭ്യമാക്കിയത്. അതേസമയം ഏപ്രിൽ മുപ്പതിനകം മില്ലുകളിൽ സ്വീകരിച്ച നെല്ലിന്റെ മുഴുവൻ വിലയും വായ്പയായി അനുവദിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്തും ജില്ലയിൽ നെല്ല് സംഭരണം സമ്പൂർണ വിജയമാണെന്നതിന് ഉദാഹരണമാണ് കർഷകർക്ക് കാലതാമസമില്ലാതെ തുക ലഭ്യമാക്കിയത്.മെയ് 30 നകം നെല്ല് സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് […]

Share News
Read More