വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല..

Share News

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലകനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു.ടി എൻ […]

Share News
Read More

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം

Share News

തിരുവനന്തപുരം:കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സുകള്‍ എട്ടുമുതല്‍ 14 വരെ പുനഃസംപ്രേഷണം ചെയ്യാനാണ് തീരുമാനം. വിക്ടേഴ്‌സ് ചാനലിലാണ് ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യുക. ട്രയലിനിടെ അപാകതകള്‍ പരിഹരിക്കും. എല്ലാ കുട്ടികള്‍ക്കും ക്ലാസ്സ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് വീടിന് സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ […]

Share News
Read More

അമ്പത് വര്‍ഷം പിന്നിട്ടിട്ടും ഒരു കുടയും കുഞ്ഞുപെങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹൃദയം കവരുന്നുണ്ടെങ്കിൽ അതിന്റെ കാരണം ..?

Share News

ഒരു കുടയും കുഞ്ഞുപെങ്ങളും മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് , അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് മുട്ടത്തുവർക്കിയുടെ ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . ബേബിക്ക് പതിനൊന്നും ലില്ലിക്ക് എട്ടും വയസ്‌ പ്രായം .ബേബിയും ലില്ലിയും ആങ്ങളയും പെങ്ങളുമാണ്. അവര്‍ക്ക് അച്ഛനുമമ്മയുമില്ല. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതാണ് അവരുടെ ബാല്യകാലം . ബേബിക്ക് ലില്ലിയും ലില്ലിക്ക് ബേബിയും പ്രാണനാണ്. അമ്മയുടെ സഹോദരി മാമ്മിത്തള്ളയുടെ കൂടെയാണ് ഇരുവരുടെയും താമസം. മാമ്മിത്തള്ളക്ക് രണ്ട് പേരെയും കണ്ണെടുത്താല്‍ കണ്ടുകൂട. എപ്പോഴും ഉപദ്രവിക്കും […]

Share News
Read More

കിഡ് ഗ്ലോവ്: വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷക്കായി ദർശനാത്മക സംരംഭം

Share News

കോവിഡ് മഹാമാരി മാറ്റിമറിച്ച ആധുനിക ലോകക്രമത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസരംഗം ഈ ലേർണിംഗ് എന്ന പുതിയ ചുവടുവയ്പ്പിന് സജ്ജമായിക്കഴിഞ്ഞു. ക്‌ളാസ് മുറികളിൽ നിന്നും സൈബർലോകത്തേക്ക് പറിച്ചുനടപ്പെടുന്ന വിദ്യാഭ്യാസരീതിയിൽ സൈബർ രംഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ കുട്ടികൾക്ക് അനിവാര്യമാണ്. വിദ്യാർത്ഥികൾ പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു. പരീക്ഷണം പഠിക്കാനുള്ള ഒരു നല്ല മാർഗമാണെങ്കിലും, സൈബർ സാങ്കേതികവിദ്യയുടെ പ്രതികൂല സ്വാധീനത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കുട്ടികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകേണ്ടത് പ്രധാനമാണ്. സൈബര്‍ ലോകത്ത് സുരക്ഷയും […]

Share News
Read More

തലമുറകൾ സമരം ചെയ്ത് നേടിയെടുത്ത അറിവ് നേടാനുള്ള അവകാശം നഷ്ടമാകരുത്. അധ്യയനം ഉറപ്പാക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ട്.

Share News

ജൂൺ1 സ്കൂൾ തുറന്നു.കോളേജും. ഷാജി ജോർജ്. മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ എന്തൊക്കെ ഒരുക്കങ്ങൾ വേണം. ബാഗ്, കുട, ബുക്ക്, യൂണിഫോം, റെയിൻകോട്ട് പട്ടിക നീളുന്നു.കോവിഡ് അതൊക്കെ മാറ്റിമറിച്ചു .ലാപ്ടോപ്പും വൈഫൈയും അത്യാവശ്യം.രാവിലെ മക്കളായ അതുലും തേജലും ഓൺലൈൻ ക്ലാസ്സിൽ കയറാനുള്ള ശ്രമങ്ങൾക്കിടയിലാണ് പുത്തൻ കാലത്തെ ഡിമാൻ്റുകൾ പങ്കുവെച്ചത്. തല്ക്കാലത്തേക്ക് മൊബൈലിൽ അഡ്ജസ്റ്റ് ചെയ്യാം.പക്ഷേ ഇതൊക്കെ എത്ര പേർക്ക് സാധിക്കും? വിദ്യഭ്യാസത്തിൻ്റെ സാധ്യതകൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. ചാനലുകളും പത്രങ്ങളും വിദ്യഭ്യാസ സൗകര്യങ്ങൾ നഷ്ടപ്പെടുന്നവരെക്കുറിച്ച് പറയുന്നു.തലമുറകൾ സമരം ചെയ്ത് നേടിയെടുത്ത […]

Share News
Read More

ഏതായാലും പതിനാലു വർഷത്തിനിപ്പുറം സാങ്കേതികവിദ്യയ്ക്കെതിരെയുളള “ഇടതു പക്ഷത്തിൻ്റെ തെറ്റുതിരുത്തൽ നടപടിക്ക്” കൊറോണ വരേണ്ടി വന്നുവെന്നത് കാവ്യനീതി.

Share News

ഇന്ന് ജൂൺ ഒന്ന്. പ്രൊഫ .കെ വിതോമസ് വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങളെത്തുന്നതും കാത്ത് പതിവു തെറ്റിക്കാതെ മഴയുമെത്തി.എന്നാൽ പതിവിനു വിപരീതമായി വീട് വിദ്യാലയമാക്കി കുട്ടികൾ ഇന്ന് അവരുടെ പഠന വർഷത്തിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികളും മാതാപിതാക്കളും അദ്ധ്യാപകരും പുതിയ പഠന രീതികളുമായി പൊരുത്തപ്പെട്ടുവരുവാൻ കുറച്ചു സമയം എടുത്തേക്കാം. ഇതൊടൊപ്പം തന്നെ ഓൺലൈൻ പഠന രീതികൾക്കിടയിൽ നുഴഞ്ഞു കയറിയേക്കാവുന്ന ചില അസന്മാർഗിക സാധ്യതകളെക്കുറിച്ചു അദ്ധ്യാപകരും മാതാപിതാക്കളും കരുതലോടെ ശ്രദ്ധ ചെലുത്തേണ്ടതും അത്യാവശ്യമാണ്. വിക്ടേഴ്സ് ചാനലാണ് ഇന്നത്തെ പ്രത്യക സാഹചര്യത്തിൽ സംസ്ഥാനത്തെ […]

Share News
Read More

പഠന രംഗത്ത് പുതിയ ചരിത്രം:ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി

Share News

തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനത്തിന് തുടക്കാമായി. തിങ്കളാഴ്ച രാവിലെ 8.30നാണ് ഓണ്‍ലൈന്‍ ക്ലാസ് വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം തുടങ്ങിയത്. പ്ലസ് ടു ഇംഗ്ലീഷ് ക്ലാസാണ് ആദ്യം തുടങ്ങിയത്. ഗായിക ചിത്രയുടെ ഗാനത്തോടെയായിരുന്നു തുടക്കം. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ പ്രസംഗം. ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ വിജയമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. തുടര്‍ന്ന് പ്ലസ്ടു ഇംഗ്ലീഷ് ആരംഭിച്ചു. അധ്യാപികമാരായ രതി എസ് നായര്‍, എം വി അരൂജ് എന്നിവരാണ് ആദ്യ […]

Share News
Read More

‘ഫസ്റ്റ്ബെൽ’ ക്ലാസുകളുടെ ജൂൺ 1ലെ ടൈംടേബിൾ

Share News

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ  ജൂൺ 1ലെ  വിഷയം തിരിച്ചുള്ള ടൈംടേബിൾ ആയി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയവും ആയിരിക്കും.  പത്താം ക്ലാസിന് 11.00 ന് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 ന്് ജീവശാസ്ത്രവും ക്ലാസുകൾ സംപ്രേഷണം ചെയ്യും.പ്രൈമറി വിഭാഗത്തിൽ രണ്ടാം […]

Share News
Read More

കോളേജുകളിൽ അധ്യയനം ജൂൺ 1 മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്

Share News

കോവിഡ് പശ്ചാത്തലത്തിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ജൂൺ ഒന്നിന് രാവിലെ 8.30 ന് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തിൽ കൂടി  ലൈവ് ക്ലാസ് നടത്തി നിർവഹിക്കുന്നു. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റുള്ളവർക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും.https://asapkerala.webex.com/asapkerala/onstage/g.php?MTID=ec0c9475a883464d05dae21f955272668സംസ്ഥാനത്തെ ഒന്നുമുതൽ പിജി വരെയുള്ള എല്ലാ ക്ലാസ്സുകളും ജൂൺ ഒന്നിന് ആരംഭിക്കുമെന്നുള്ള സർക്കാർ തീരുമാനം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നടപ്പിലാക്കുകയാണ്. […]

Share News
Read More