സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്ക്.
കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ നടന് ടോവിനോ തോമസിന് പരിക്ക്. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസംമുമ്പാണ് താരത്തിന് പരിക്കേറ്റത്. ഇത് ഭേദമായെങ്കിലും പിന്നീട് വയറില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികരക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ടോവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Read More