കൃഷിഭൂമി പിടിച്ചെടുത്ത് വിളകള്‍ നശിപ്പിച്ചു: മനംനൊന്ത് പൊലീസുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ച് ദമ്പതികൾ
ഭോപ്പാല്‍:| മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ദലിത് ദമ്ബതികള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്‌തെന്നാരോപിച്ച് പോലിസ് വിള നശിപ്പിച്ചതില്‍ മനംനൊന്താണ് ദമ്ബതികളായ രാംകുമാര്‍ അഹിര്‍വാര്‍ (37) സാവിത്രി അഹിര്‍വാര്‍ (35) എന്നിവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വര്‍ഷങ്ങളായി താമസിച്ചു വരുന്ന ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനിടെയാണ് ദലിത് കര്‍ഷക ദമ്ബതികള്‍ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുണ ജില്ലയില്‍ പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കുടില്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് സംഭവം. കുടി ഒഴിയാന്‍ വിസമ്മിതിച്ച ദമ്ബതികളെ പൊലീസുമാര്‍ […]
Read Moreകാല്‍പ്പന്തിനെ സ്‌നേഹിച്ച നാവീകന്‍ ജേക്കബ് ഫ്രാന്‍സിസ് (വില്‍സണ്‍) യാത്രയായി.
ഫൂട്‌ബോള്‍ താരവും ഇന്ത്യന്‍ നേവിയുടെ കളിക്കാരനുമായിരുന്നു ജേക്കബ് ഫ്രാന്‍സീസ് (വില്‍സണ്‍-47) ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ നേവി നഗറിലെ ആശുപത്രിയില്‍ നിര്യാതനായി. കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ ജേക്കബ് ഫ്രാന്‍സിസ് സ്‌കൂള്‍ തലം മുതല്‍ കാല്‍പ്പന്തില്‍ മികവ് തെളിയിച്ചതാണ്. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട് സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ജില്ല, സംസ്ഥാന, നാഷണല്‍ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കാളിയായിരുന്നു. ചങ്ങനാശേരി എസ്. ബി കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി ഫൂട്‌ബോള്‍ ടീം അംഗമായിരുന്നു. അതിരമ്പുഴ […]
Read Moreകേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു
കേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു.. അതിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള കൃതാർത്ഥതയും.. നഷ്ടസ്വപ്നങ്ങളുമായി ഈ മണ്ണ് എന്നേയ്ക്കുമായി വിട്ട് പോകുന്നവരുടെ അനുഭവങ്ങൾ നേർക്കാഴ്ചയായയി പകർന്നത് നൊമ്പരമായിരുന്നു .. ദു:ഖത്തോടെ മനസ്സിലാക്കിയ സത്യങ്ങൾ.. നാട്ടിലെത്തണം എന്നാഗ്രഹിച്ച് കഴിഞ്ഞ പ്രളയകാലം മുലം പോകാൻ സാധിക്കാഞ്ഞ, വാർദ്ധക്യത്തിന്റെ ചുളിവുകൾക്കിടയിലും സന്തോഷം മുഖത്ത് ചന്ദ്ര തിളക്കം കാട്ടിയ ഒരു അപ്പച്ചനും അമ്മച്ചിയും.. പ്രായമായവർ ,ഗർഭിണികൾ, പ്രതിക്ഷകൾ നഷ്ടപ്പെട്ടവർ ,മണിക്കുറുകളോളം ട്രയിൻ കാത്തു നില്ക്കുന്നത്ത് കണ്ടപ്പോൾ, രാവിലെ മുതൽ […]
Read Moreമുംബൈയുടെ മനസ്സറിഞ്ഞ് മോഹന്‍ലാല്‍ ; കരുതലായി വിശ്വ ശാന്തി ഫൗണ്ടേഷൻ ; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു
കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി) കീഴിലുള്ള ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്താണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷവേള ധന്യമാക്കിയത്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ധാരാവിയിലും ഇതര ചേരി പ്രദേശങ്ങള്‍ക്കും അടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സയണിയിലെ ലോക്മന്യ തിലക് ഹോസ്പിറ്റല്‍, താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രി എന്നിവടങ്ങളിലാണ് […]
Read More4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിൻ ടെൻഡുൽക്കർ
മുംബൈ: കോവിഡ് കാലത്ത് കൊച്ചുകുട്ടികളടക്കം 4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിന്‍ ടെണ്ടുൽക്കർ. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് കൊറോണ ദുരിതത്തില്‍പെട്ട കുട്ടികളെ സഹായിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം തയ്യാറായത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കാരുണ്യപ്രവര്‍ത്തനം നിരവധി കുട്ടികളുടെ ജീവിതം മാറ്റിമറിക്കുമെന്ന് സന്നദ്ധ സംഘടന അവരുടെ ട്വിറ്ററില്‍ കുറിച്ചിരിക്കുകയാണ്. മൈബിഎംസി സ്‌ക്കൂളിന്റെ സഹായത്തിനായി ഹൈ5 യൂത്ത് ഫൗണ്ടേഷനാണ് ട്വിറ്ററിലൂടെ സച്ചിന് നന്ദി അറിയിച്ചിരിക്കുന്നത്. തനിക്ക് ഇത്രയധികം കുട്ടികളിലേക്ക് സഹായം എത്തിക്കാനായതിന്റെ നന്ദിയും ഹൈ5 ടീമിന് എല്ലാവിധ […]
Read Moreകോറോണ:ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 67,000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയേഴായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 67,152 പേര്‍ക്ക് രോഗം ബാധിച്ചു. വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2,206 ആയി. 24 മണിക്കൂറിനിടെ 97 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. 20,917 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 22,171 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 832 പേര് മരിച്ചു. മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. ഇവിടെ മരണ സംഖ്യ […]
Read Moreകൊറോണയുടെ പ്രഭവകേന്ദ്രമായി മുംബൈ; 786 പോലീസുകാർക്ക് രോഗബാധ
മുംബൈ: മഹാനഗരത്തിൽ കൊറോണ രോഗികളുടെ എണ്ണം 12000 കടന്നതോടെ നഗരത്തിലെ സ്ഥിതി അത്യന്തം ഭീതിജനകമായി. മഹാരാഷ്ട്രയിലെ കൊറോണയുടെ പ്രഭവകേന്ദ്രമായി മുംബൈ മാറിയിട്ടുണ്ട്. മുംബൈ അക്ഷരാർഥത്തിൽ ഇന്ത്യയുടെ കൊറോണ തലസ്ഥാനമായി. തുടർച്ചയായി നാലാം ദിവസവും പുതുതായി ആയിരക്കണക്കിനാളുകൾക്കാണ് കൊറോണ ബാധ. അതേ സമയം മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസുകാരുടെ എണ്ണം 786 ആയി. ഏഴു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതേ തുടർന്ന് നിരവധി പോലീസുകാർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. നിലവിൽ 703 പോലീസുകാരാണ് ചികിത്സയിലുള്ളത്. അതേ സമയം മഹാരാഷ്ട്രയിൽ […]
Read More