സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും. കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 ബെഡുള്ള കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി കാസര്‍ഗോഡ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കുന്ന ആശുപത്രിക്കായി ജില്ലാ ഭരണകൂടം തെക്കില്‍ വില്ലേജില്‍ ഭൂമി കണ്ടെത്തി.ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ […]
Read Moreഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം
കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്‍ഷന്‍ ലഭിക്കുന്ന 5425 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഈ ധനസഹായം ലഭിക്കുന്നതാണ്. ഇതിനുള്ള അനുമതി സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം […]
Read Moreസ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ഈ പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരായവരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1200 രൂപ വീതവും പ്രതിമാസം ധനസഹായം നല്‍കുന്നു ഓണത്തിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ […]
Read Moreകാസര്‍ഗോഡ് തോണി മറിഞ്ഞ് ഒരാളെ കാണാതായി
മഞ്ചേശ്വരം: കാസർഗോഡ് പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. പെരുമ്പള സ്വദേശി നിയാസിനെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. മണല്‍ വാരാന്‍ പോയ നാലംഗ സംഘത്തിന്റെ തോണി മറിഞ്ഞാണ് അപകടമുണ്ടായത്.
Read Moreകാസര്‍ഗോഡ് സ്ഥാപിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും, വുമണ്‍ & ചില്‍ഡ്രന്‍ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, എമര്‍ജന്‍സി ഷോട്ട് സ്‌റ്റേ ഹോം, വൈദ്യസഹായം, കൗണ്‍സിലിംഗ്, പോലീസിന്റെ സഹായം, നിയമസഹായം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്നതിനായി ഒരുക്കിയ സംവിധാനമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘സഖി’ വണ്‍ സ്‌റ്റോപ്പ് സെന്റര്‍. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വനിത ശിശു വികസന വകുപ്പിലെ സ്‌റ്റേറ്റ് നിര്‍ഭയസെല്‍ നോഡല്‍ ഏജന്‍സിയായി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ടാക്‌സ് ഫോഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കീം […]
Read Moreകാസറഗോഡ് ജില്ലയിൽ മഞ്ഞ അലേർട്ട്
കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.- ജില്ലയിൽ മഞ്ഞ (Yellow) അലേർട്ട്.
Read Moreസംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് മരണം
കാസര്‍കോട് : സംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ ആണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.ഇതോടെ കാസര്‍കോട് കോവിഡ് മരണം 11 ആയി. ഒരു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ചികില്‍സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.ഇതിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകർക്കുന്നത്. കോവിഡ് ബാധിച്ച് ഇന്നുമരിക്കുന്ന രണ്ടാമത്തെ ആളാണ് […]
Read Moreമലയോര ഹൈവേയുടെ ആദ്യ റീച്ച് ആഗസ്റ്റ് അവസാനത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും
കാസർഗോഡ് : മലയോരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന മലയോര ഹൈവേ നിര്‍മ്മാണം ജില്ലയില്‍ പുരോഗതിയില്‍. ജില്ലയിലെ നന്ദാരപ്പദവില്‍ നിന്നാരംഭിക്കുന്ന മലയോര ഹൈവെയുടെ ആദ്യ റീച്ചായ നന്ദാരപ്പദവ് – ചേവാര്‍ റീച്ച് ആഗസ്റ്റ് അവസാനത്തോടെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാകും. 23 കിലോമീറ്റര്‍ നീളമുള്ള റീച്ച് 5467 ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. കോവിഡ് മൂലം രണ്ട് മാസത്തോളം നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയെങ്കിലും നിര്‍മ്മാണം പുനരാംരംഭിച്ചപ്പോള്‍ പ്രവൃത്തികള്‍ അതിവേഗം മുന്നേറുന്നു. ജില്ലയിലൂടെ കടന്ന് പോകുന്ന […]
Read Moreകാസര്‍ഗോട് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്
കാസര്‍ഗോട്:കാസർഗോട് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17നായിരുന്നു വിവാഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള പഞ്ചായയത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടിലാണ് വിവാഹം നടന്നത്. വധുവിന്റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴുപേര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ ചടങ്ങില്‍ പങ്കെടുത്ത 51പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും […]
Read More