18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി.

Share News

#കേരള_കത്തോലിക്കാ_സഭയ്ക്ക്__അഭിമാനമായി_CMC_സന്യാസ_സമൂഹം.. സിഎംസി സന്യാസസമൂഹം തൃശൂർ നിർമ്മലാ പ്രൊവിൻസ് 18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി. ഭൂമി കൈമാറ്റത്തിന്റെ ഉത്ഘാടനം തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.

Share News
Read More

പൊരിങ്ങൽക്കുത്ത്ഡാമിന്റെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണം.

Share News

തൃശൂർ ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച (ജൂലൈ 8) രാവിലെ എട്ടരയോടെ തുറന്നു. .മന്ത്രി എ സി മൊയ്‌ദീൻ ,ജില്ലാ കളക്ടർ എസ്.ഷാനവാസ്‌,ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.ഇതോടെ ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാൻ തുടങ്ങി.ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട് .ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് പുഴയുടെ തീരങ്ങളിലുളളവർ ജാഗ്രത […]

Share News
Read More

വിദ്യാർത്ഥികൾക്ക് കെ സി വൈ എം ടെലിവിഷൻ വിതരണം ചെയ്തു.

Share News

പാലയൂർ: പാലയൂർ: വിദ്യാർത്ഥികൾക്ക് പഠനം നടത്തുവാൻ കെ സി വൈ എം പാലയൂർ ടെലിവിഷൻ വിതരണം ചെയ്തു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ അർഹരായ 3 വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ നൽകിയത്.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ആർച്ച് പ്രിസ്റ്റ് ഫാ.വർഗീസ് കരിപ്പേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടിനു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. അസി.വികാരി ഫാ.അനുചാലിൽ സന്നിഹിതനായിരുന്നു.പ്രധാന അധ്യാപിക ഇ.എ സീന, പി.ടി.എ പ്രസിഡന്റ് ഹിമവാൻ ബേബി ജോൺ, മുൻ പ്രധാന അധ്യാപകൻ കെ.പി പോളി, ഫൊറൊന സെക്രട്ടറി റൊണാൾഡ് […]

Share News
Read More

മുസിരിസ് പൈതൃക പദ്ധതിയിൽ എസ് എൻ പുരം നെൽപ്പിണി ക്ഷേത്രവും

Share News

തൃശ്ശൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പൗരാണിക ക്ഷേത്രമായ നെൽമണി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തെ മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി. ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യവികസനങ്ങളാണ് ക്ഷേത്രത്തിൽ നടപ്പാക്കുക. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, പടിവാതിലുകൾ, സൈക്കിൾ പാർക്കിംഗ് ഷെഡുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന് പുരാതനമായ തൃക്കണാമതിലകം ചരിത്രവുമായി ബന്ധമുണ്ട്. പടിഞ്ഞാറ് ദിശയിലേക്ക് ദർശനമുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ബാലമുരുകനാണ് പ്രതിഷ്ഠ. മലയാള ലിപിയുടെ ആദ്യകാല രൂപമായ വട്ടെഴുത്ത് ക്ഷേത്രത്തിലെ കരിങ്കൽ […]

Share News
Read More

സന്നദ്ധ പ്രവർത്തകരെ ക്ഷണിയ്ക്കുന്നു…

Share News

ചാലക്കുടി :ബഹുമാനപെട്ട തൃശൂർ ജില്ലാ കളക്ടർ ശ്രീ : S. ഷാനവാസ്‌ അവർകളുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ചയിൽ ചേർന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെ നിർവാഹക സമിതി യോഗത്തിൽ മഴക്കാലദുരന്ത നിവാരണവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി ചർച്ച ചെയ്തു . കഴിഞ്ഞ വര്ഷങ്ങളുടേതി ന് സമാനമായ സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കിൽ കോവിഡ് -19 പശ്ചാത്തലത്തിൽ കൂടുതൽ ക്യാമ്പുകൾ തുടക്കേണ്ടതായി വരുമെന്ന് കളക്ടർ അറിയിച്ചു. കുട്ടികൾക്കും, പ്രായമായർക്കും, വെവ്വേറെ ക്യാമ്പുകൾ തുറക്കേണ്ടി വരുമ്പോൾ കൂടുതൽ വളണ്ടീയേഴ്സ് ആവശ്യമായി വരുന്നു. കഴിഞ്ഞ […]

Share News
Read More

തൃശ്ശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ്;12409 പേർ നിരീക്ഷണത്തിൽ

Share News

തൃശ്ശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന വെള്ളറക്കാട് സ്വദേശിയായ നാൽപത്തിയാറുകാരൻ, ചൂലിശ്ശേരി സ്വദേശികളായ 45, 25 പ്രായമുളള രണ്ട് സ്ത്രീകൾ എന്നിവരടക്കം മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 144 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12208 പേരും ആശുപത്രികളിൽ 201 പേരും […]

Share News
Read More

സ്ഥിതി ഗുരുതരം:തൃശൂരിൽ സമ്പൂർണ ലോക്ഡൗണ്‍ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി

Share News

തൃശ്ശൂര്‍: തൃശ്ശൂരില്‍ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിൽ സമ്പൂർണ ലോക്ഡൗണ്‍ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു. തല്‍ക്കാലത്തേയ്ക്കെങ്കിലും സമ്ബൂര്‍ണ ലോക്ഡൗണ്‍ വേണം. വിഷയം അടിയന്തരമായി പരിഗണിച്ച്‌ തീരുമാനമെടുക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 25 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News
Read More

ചാലക്കുടി, തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ സംഭവിക്കുന്നതെന്ത്?

Share News

ചാലക്കുടിക്കടുത്ത് തച്ചുടപ്പറമ്പ് സ്വദേശിയായ ഡിന്നി ചാക്കോ എന്ന വ്യക്തിയുടെ കോവിഡ് ബാധിച്ചുള്ള മരണം ഏറെ വേദനാജനകമാണ്. മാലദ്വീപിൽ ജോലിചെയ്യുകയായിരുന്ന ഡിന്നിയും ഭാര്യയും കുടുംബവും കഴിഞ്ഞ നാളുകളിൽ തിരികെ എത്തുകയും, തുടർന്ന് കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഡിന്നിയുടെ മരണം. വളരെ ദുഃഖകരമായ ഈ സാഹചര്യത്തിലാണ് ആ വ്യക്തിയുടെ മൃതസംസ്കാരവും ചിലരുടെ ഇടപെടൽ വിവാദമാക്കി മാറ്റുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതശരീരം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളും സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളും പരിഗണിച്ചുകൊണ്ട് വേണം ഈ […]

Share News
Read More

തൃശ്ശൂരിൽ ആറ് പേർക്ക് കൂടി കോവിഡ്

Share News

13293 പേർ നിരീക്ഷണത്തിൽ തൃശ്ശൂർ ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാടാനപ്പളളിയിലെ ഡെന്റൽ സർജൻ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ ഊരകം സ്വദേശി (54), ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പർക്കപട്ടികയിലുളള സ്ത്രീ (60), ജൂൺ 5 ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശിനികളായ രണ്ടു പേർ (46), മെയ് 27 ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ പുന്നയൂർകുളം സ്വദേശി (30) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. […]

Share News
Read More

കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

Share News

തൃശൂര്‍: കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നി പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ഇന്നലെ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. 27 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി ആറ് ഹോട്ട്‌സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ് തൃശൂരിലെ ആറു പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍,മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, […]

Share News
Read More