ഓഗസ്റ്റ് മാസത്തിന് ശേഷമെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാല്‍
ഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസത്തിന് ശേഷമെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാല്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 16 മുതല്‍ അടച്ചിട്ട സ്‌കൂളുകള്‍ ജൂലായ് മുതല്‍ തുറക്കുമെന്നായിരുന്നു മെയ് അവസാനത്തെ റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍, ഓറഞ്ച് സോണുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളായിരിക്കും തുടങ്ങുക. […]
Read Moreരാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ രോഗവ്യാപനം അതിവേഗം; കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,536
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗവ്യാപനം അതിവേഗം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം പതിനായിരം കടന്ന രാജ്യത്തെ ആറാമത്തെ സംസ്ഥാനമായി യുപി മാറി. ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,536 ആണ്. ഇന്നലെ മാത്രം യുപിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 18 പേരാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 275 ആയി ഉയര്‍ന്നു. മരണനിരക്കിലും രാജ്യത്ത് ആറാംസ്ഥാനത്താണ് യുപി. 3060 പേര്‍ മരിച്ച മഹാരാഷ്ട്രയാണ് ഏറ്റവുമധികം കോവിഡ് മരണമുണ്ടായ സംസ്ഥാനം. ഗുജറാത്ത് […]
Read Moreസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തൃശൂര്‍: കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് (87) മരിച്ചത് .ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം പതിനാറായി. ശ്വാസം മുട്ടിലിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 40 പേർ നിരീക്ഷണത്തിലാണ്. അതേസമയം,സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം […]
Read Moreഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 41 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 1095 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 803 ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 […]
Read Moreകൊവിഡില്‍ വിറച്ച് ഇന്ത്യ; ഒറ്റ ദിവസം 9971 രോഗികള്‍; 287 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമാകുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണനിരക്കും ഉയരുന്നുണ്ട്. ആശുപത്രികളിലും വീടുകളിലും ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‌ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. രാജ്യത്ത് ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. […]
Read Moreഹോട്ട്സ്പോട്ട് ഒഴികെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ ജോലിക്കെത്തണം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഹോട്ട്സ്പോട്ടില്‍ ഒഴികെ എല്ലാ ജീവനക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അതാത് ജില്ലകളിലെ ജീവനക്കാര്‍ മാത്രം എത്തണം. ശനിയാഴ്ച അവധി തുടരും. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്നാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. കുടുംബാംഗത്തിന് കൊവിഡ് ബാധിച്ചാല്‍ 14 ദിവസം അവധി നല്‍കും. സര്‍ക്കാര്‍ ജീവനക്കാരനും കൊവിഡ‍് […]
Read Moreസംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ […]
Read Moreമൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അടച്ചു
ചെന്നൈ : മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അടച്ചു. മുതിര്‍ന്ന ഏഴു ജഡ്ജിമാരുടെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേരുന്നതിനു ശേഷമാണ് കോടതി അടച്ചിടാന്‍ തീരുമാനിച്ചത്. അത്യാവശ്യ കേസുകള്‍ മറ്റ് ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കും.ഇതിനായി രണ്ട് ഡിവിഷന്‍ ബെഞ്ചിനെയും നാല് സിംഗിള്‍ ബെഞ്ചിനെയും ചുമതലപ്പെടുത്തി. നിയോഗിക്കപ്പെട്ട ജഡ്ജിമാര്‍ ഔദ്യോഗിക വസതിയിലെ ചേംബറിലിരുന്നാകും വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുക. ഹൈക്കോടതിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. അതേസമയം, ജഡ്ജിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും […]
Read Moreകേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച് മരണം. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ സന്തോഷ് ട്രോഫി താരവുമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. ശനിയാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളജിലായിരുന്നു മരണം. ഇദ്ദേഹത്തിന്റെ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയടക്കം കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം […]
Read More