കോവിഡ് 19 പ്രതിരോധ നടപടികൾ മുഖ്യമന്ത്രി രാഷ്ട്രീയകക്ഷി നേതാക്കളുമായി ചർച്ച ചെയ്തു
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. ഇന്നത്തെ സാഹചര്യം നേരിടുന്നതിന് സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം തടയുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചു. തുടർന്നും സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് നേതാക്കൾ പിന്തുണ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളും […]
Read More