മുസിരിസ് പൈതൃക പദ്ധതിയിൽ എസ് എൻ പുരം നെൽപ്പിണി ക്ഷേത്രവും

Share News

തൃശ്ശൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പൗരാണിക ക്ഷേത്രമായ നെൽമണി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തെ മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി. ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യവികസനങ്ങളാണ് ക്ഷേത്രത്തിൽ നടപ്പാക്കുക. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, പടിവാതിലുകൾ, സൈക്കിൾ പാർക്കിംഗ് ഷെഡുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന് പുരാതനമായ തൃക്കണാമതിലകം ചരിത്രവുമായി ബന്ധമുണ്ട്. പടിഞ്ഞാറ് ദിശയിലേക്ക് ദർശനമുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ബാലമുരുകനാണ് പ്രതിഷ്ഠ. മലയാള ലിപിയുടെ ആദ്യകാല രൂപമായ വട്ടെഴുത്ത് ക്ഷേത്രത്തിലെ കരിങ്കൽ […]

Share News
Read More

മനോരമ വായനക്കാർ 1.77 കോടി.

Share News

കൊച്ചി. ഇന്ത്യയിലെ ഒന്നാമത്തെ ഭാഷാ ദിനപത്രം എന്ന സ്ഥാനം മലയാള മനോരമ നിലനിർത്തി. ഈ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള ഏക ഹിന്ദി ഇതര ദിനപത്രമാണ് മനോരമ. മനോരമയുടെ ശരാശരി വായനക്കാർ മറ്റെല്ലാ മലയാള പത്രങ്ങൾക്കും കുടിയുള്ളതിനേക്കാൾ അധികമാണ്.ഇന്ത്യൻ റീഡർഷിപ് സർവേയുടെ (ഐ ആർ എസ് )2019 ലെ നാലാം പാദ റിപ്പോർട്ട്‌ പ്രകാരം മലയാള മനോരമയ്ക്ക് ഒരു കോടി 77 ലക്ഷം വായനക്കാരുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മേയ് 21 ന് മലയാള മനോരമയിൽ മുംബൈയിൽ നിന്നും […]

Share News
Read More

ചിത്രാഞ്ജലി സ്റ്റുഡിയോയും കെ.എസ്.എഫ്.ഡി.സി തീയറ്ററുകളും അണുവിമുക്തമാക്കി

Share News

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) തിരുവനന്തപുരത്തെ യൂണിറ്റുകളായ കലാഭവൻ തീയറ്റർ, കൈരളി/ നിള/ ശ്രീ, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിൽ കോവിഡ് 19 നെ തുടർന്ന് അണുനശീകരണം നടത്തി. തിരുവനന്തപുരം കോർപ്പറേഷന്റെ ഫ്യൂമിഗേഷൻ യൂണിറ്റാണ് അണുനശീകരിച്ചത്. സർക്കാർ നിർദ്ദേശ പ്രകാരം സിനിമാ നിർമ്മാണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് ചിത്രഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി പ്രവർത്തനസജ്ജമാക്കിയത്. നിരാമയ ഇൻഷുറൻസ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

Share News
Read More