ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു.-മുഖ്യ മന്ത്രി

Share News

ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് . 1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ […]

Share News
Read More

ഡീഗോ അർമാൻഡോ മറഡോണ: കാൽപന്ത് കലയുടെ ഇതിഹാസം|ജീവചരിത്രം

Share News

ഡീഗോ അർമാൻഡോ മറഡോണ ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു. തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ […]

Share News
Read More

എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്.

Share News

എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്. കേരളത്തിന്റെ ജീവിതം ഇന്ന് അടഞ്ഞു കിടക്കും.അവർ ഇന്നു നിങ്ങളെ ഓർമിച്ചുകൊണ്ടേയിരിക്കും.മലയാളത്തിലെ ദിനപത്രങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല, ഈ ദിനം. വായനക്കാരിൽ വലിയൊരു വിഭാഗത്തിന്റെയും വീടുകളിൽ കിട്ടിയ ഇന്നത്തെ പത്രത്തിൽ ഈ ചിത്രത്തിലുള്ള വാർത്ത ഉണ്ടാകില്ല. മനോരമയുടേതു മാത്രമല്ല, മലയാളത്തിലെ എല്ലാ ദിനപത്രങ്ങളുടെയും അവസ്ഥ ഇതാണ്. കാരണം, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ,ഇന്നലെ എല്ലാ പത്രങ്ങളും സാധാരണ സമയത്തിനും മുന്നേ അച്ചടി തുടങ്ങിയിരുന്നു. എല്ലാ […]

Share News
Read More

മറഡോണ മറക്കാത്ത അഞ്ച് ലോകകപ്പ് ഓര്‍മകള്‍

Share News

ഷിൽട്ടൺ എന്താണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. പ്രേതമോ അന്യഗ്രഹ ജീവിയോ വന്ന് ഷിൽറ്റനെ ഗോൾമുഖത്ത് റാഞ്ചിയോ? ഷിൽറ്റൻ എനിക്കു മുന്നിൽ ഗോൾമുഖം തുറന്നു തന്നു. അനായാസം ഞാൻ അയാളെ കടന്നു വലയിലേക്ക് പോയി. ഈ ഗോളിന്റെ വീഡിയൊ അമ്മ ഇടക്കിടെ കാണുമായിരുന്നു. കണ്ടിട്ട് മതിവരുന്നില്ലെന്ന് അവർ പറയും.  ഡിയേഗൊ മറഡോണ എന്ന അതുല്യ കളിക്കാരനെക്കുറിച്ച ഓർമകൾ അയവിറക്കാത്ത ഒരു ഫുട്‌ബോൾ പ്രേമിയുമുണ്ടാവില്ല. എന്നാൽ മറഡോണയുടെ അഞ്ച് അവിസ്മരണീയ ലോകകപ്പ് ഓർമകൾ ഏതൊക്കെയാണ്. ഫിഫ വെബ്‌സൈറ്റുമായി […]

Share News
Read More

കളിക്കളം ഉണരുന്നു മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി

Share News

തിരുവമ്പാടി: പുല്ലൂരാംപാറയിലെ മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി. ഒട്ടേറെ ദേശീയ-അന്തർദേശീയ കായികപ്രതിഭകളെ സൃഷ്ടിച്ച അക്കാദമിയിൽ ആറുമാസത്തെ നിശ്ചലാവസ്ഥയ്ക്കുശേഷമാണ് കളിക്കളമുണരുന്നത്. ലോക്ഡൗണും തുടർന്നുണ്ടായ പരിശീലനവിലക്കും മാറിയതോടെയാണ് അക്കാദമി വീണ്ടും സജീവമാകുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം തീവ്രയത്നത്തിലേക്ക് കടക്കുകയാണ് കുട്ടികളും പരിശീലകരും. ചില മീറ്റുകളുടെ തീയതി പ്രഖ്യാപിച്ചതിനാൽ ഇനിയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആറുമാസം കുട്ടികളെ ഫിറ്റ്‌നസ് നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പരിശീലകർ പറഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെ പരിശീലകർ ഇതിനായി കഠിനപ്രയത്നം തന്നെ നടത്തി. രക്ഷിതാക്കളുടെ പിന്തുണയോടെയായിരുന്നു […]

Share News
Read More

വരാപ്പുഴയിൽ, ശ്രീ പപ്പൻ ചേട്ടന്റെ മരണാനന്തരം 1998 ലാണ് , പപ്പൻ മെമ്മോറിയിൽ സ്പോർട്ട്സ് അക്കാദാമി സ്ഥാപിതമായത്.

Share News

വോളിബോളിനെ ഒരു സാമൂഹ്യ വികാരമായി ഹൃദയത്തിലേറ്റിയിരുന്ന വരാപ്പുഴയിൽ, ശ്രീ പപ്പൻ ചേട്ടന്റെ മരണാനന്തരം 1998 ലാണ് , പപ്പൻ മെമ്മോറിയിൽ സ്പോർട്ട്സ് അക്കാദാമി സ്ഥാപിതമായത്. സ്വന്തമായികളിസ്ഥലം വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന് മണ്ണംതുരുത്തിലെ ഇന്നു കാണുന്ന സ്ഥലം പഞ്ചായത്ത് വിലക്കു വാങ്ങുകയായിരുന്നു.. ഗ്രൗണ്ടിന്റെ ഉൽഘാടനം നിർവഹിച്ചത്. സി.പി. പാപ്പച്ചൻ മാസിറ്ററാണ്. ഉൽഘാടനത്തോടനുബന്ധിച്ചു നടത്തിയ പ്രദർശന മത്സരത്തിൽ സതേൺ റെയിൽവേസിലെ 12 പ്രമുഖ താരങ്ങളെ സ്വന്തം ചിലവിൽ ഇവിടെ കൊണ്ടുവന്നത് അന്നത്തെ കോച്ചും അക്കാദാമിയുടെ സ്ഥാപകാംഗവുമായ ശ്രീ.എ.സി ജോസേട്ടനാണ്. […]

Share News
Read More

മഹേന്ദ്ര സിങ്​ ധോണി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു

Share News

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം​ മുന്‍ നായകന്‍ മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചു. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ ശനിയാഴ്​ച വൈകുന്നേരമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച നായകനാണ് ധോണി .സംഭവ ബഹുലമായ 16 വര്‍ഷത്തെ അന്താരാഷ്​ട്ര കരിയറിനാണ്​ ഇതോടെ അവസാനിക്കുന്നത് . ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്ബോഴാണ് അപ്രതീക്ഷിതമായി ധോണി തനറെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് […]

Share News
Read More