അടുക്കളയിലെ ആഘോഷം !

Share News

രുചികരമായ മീൻ ബിരിയാണിയുമായി ഇരട്ടസഹോദരിമാരായ ലൗലിയും ലെസ്‌ലിയും സംസാരം യൂട്യൂബ് ചാനലിൽ.

മീൻ ബിരിയാണി തയ്യാറാക്കുന്ന വിധം
ആവശ്യമായ സാധനങ്ങൾ
ജീരകശാല റൈസ് – 6 കപ്പ്.
മീൻ – 1 1/2 kg വലിയ കഷ്ണങ്ങളാക്കിയത്.
സവോള – 4 എണ്ണം മസാലയുണ്ടാക്കാൻ.
സവോള – 3 എണ്ണം കനം കുറച്ചരിഞ്ഞത്, ഫ്രൈ ചെയ്യാൻ.
കാരറ്റ് – 1 കനം കുറച്ചരിഞ്ഞത്.
കൈതച്ചക്ക – കനം കുറച്ചരിഞ്ഞത് ഒരു ചെറിയ ബൗൾ.
തക്കാളി – 2 എണ്ണം.
കറിവേപ്പില, മല്ലിയില പുതിനയില.
ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ചതച്ചത്.
നാരങ്ങാ – 2 എണ്ണം.
ഉണക്കമുന്തിരിയും കശുവണ്ടിയും.
കുരുമുളക് പൊടി – 1/2 tsp.
മഞ്ഞൾ പൊടി – 1/2 tsp.
ഗരം മസാല – 1/2 tsp.
കാശ്മീരി മുളകുപൊടി – 1-1/2 tsp.
ബിരിയാണി മസാല – 1/2 tsp.
കറുവപ്പട്ട, കറുവയില, ഗ്രാമ്പു, ഏലക്ക, തക്കോലം.
ഉപ്പ് – ആവശ്യത്തിന്.
നെയ് – 100 g.
വെളിച്ചെണ്ണ – ആവശ്യത്തിന്.
വെള്ളം – 12 കപ്പ്.

മീൻ മാരിനെറ്റ്‌ ചെയ്യാൻ
മുളകുപൊടി – 3 tbsp.
മഞ്ഞൾ പൊടി – 1/2 tsp.
ഗരം മസാല – 1/2 tsp.
കുരുമുളക് പൊടി – 1/2 tsp.
ഉപ്പ് – 1/2 tsp.
ഒരു കഷ്ണം ഇഞ്ചിയും, ഒരു തുടം വെളുത്തുള്ളിയും, 5 പച്ചമുളകും, കറിവേപ്പിലയും ഉപ്പും ചേർത്ത് അരച്ചത്.

മീൻ 30 മിനിറ്റ് നേരം മാരിനെറ്റ്‌ ചെയ്തു വയ്‌ക്കുക

പാകം ചെയ്യുന്ന വിധം

ഒരു വലിയ പാത്രത്തിൽ കുറച്ചു നെയ്യിൽ കറുവപ്പട്ട, കറുവയില, ഗ്രാമ്പു, ഏലക്ക, തക്കോലം എന്നിവ ചൂടാക്കുക. ഇതിലേക്ക് കൈതച്ചക്കയും ക്യാരറ്റും ഇട്ടു ചെറുതായി വഴറ്റുക. അരിയുടെ ഇരട്ടി വെളളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കഴുകി വച്ചിരിക്കുന്ന അരി ചേർക്കുക. അര മുറി ചെറുനാരങ്ങാ നീര് ചേർക്കുക. അരിതിളച്ചതിനു ശേഷം ചെറു തീയിൽ അരി വേവിച്ചെടുക്കുക.

ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തെടുക്കുക. സവോളയും മസാല പുരട്ടി വച്ചിരിക്കുന്ന മീനും ഇതുപോലെ ഫ്രൈ ചെയ്തെടുത്തു മാറ്റി വയ്ക്കുക.

ഇനി നമുക്ക് മസാല തയ്യാറാക്കാം. ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ മസാലക്കുള്ള സവോള വഴറ്റിയെടുക്കുക. ആവശ്യത്തിനുപ്പും, ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളക് ചതച്ചതും ചേർക്കുക. മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി, ഗരം മസാല, ബിരിയാണി മസാല, മുറിച്ചു വച്ചിരിക്കുന്ന തക്കാളി, കറിവേപ്പില, പുതിനയില, മല്ലിയില, ചൂട് വെള്ളo എന്നിവചേർത്ത് ഇളക്കുക. വറത്തുവച്ചിരിക്കുന്ന മീൻ ചേർത്ത് 5 മിനുട്ടു നേരം വേവിക്കുക.

ഇനി നമുക്ക് ബിരിയാണി ദം ഇടാം. ഒരു വലിയ പാത്രത്തിൽ മീനും,
ചോറും, വറത്തുവച്ചിരിക്കുന്ന സവോളയും, അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും, കുറച്ചു നെയ്യും ലെയർ ലെയർ ആയി ചേർക്കുക. പാത്രം മൂടി വച്ച് മുകളിൽ തീക്കനൽ ഇടുക. ചെറു തീയിൽ 5 മിനുട്ടു നേരം ദം ഇടുക.

നമ്മുടെ മീൻ ബിരിയാണി റെഡിയായിരിക്കുന്നു. ഇതുപോലെ ഉണ്ടാക്കി നോക്കി നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ.

ലൗലി & ലെസ്‌ലി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു