ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു.
മുൻ മന്ത്രി പ്രൊഫ .കെ വി തോമസ്
ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയി ൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു. 2057 ശ്രമിക് ട്രെയിനുകളിൽ 26000 അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ എത്തിച്ചതായും, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യു.പി. ഗവൺമെന്റ് 1054 ഉം, ബീഹാർ 562 ഉം ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയപ്പോൾ കേരളം നാല് ട്രെയിൻ ഓടിക്കാനാണ് അനുമതി നൽകിയത്.ഇപ്പോൾ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ തന്നെ ട്രെയിനുകൾ ഓടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് അവരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സോണൽ മാനേജർമാരെ ചുമലപ്പെടത്തിയിട്ടുണ്ട്. ജൂൺ ഒന്നു മുതൽ 200 നോൺ എ.സി. ട്രെയിനുകൾ ഓടി തുടങ്ങിയിട്ടുണ്ട്. കൂടാതെ 200 സ്പെഷ്യൽ ശ്രമിക് ട്രെയിനുകൾ പ്രതിദിനം ഓടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.