സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു ചെന്നോത്ത് പിതാവിൻ്റെ ആഗ്രഹം.
ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക മുതൽ ഉദയ സൂര്യൻ്റെ നാടായ ജപ്പാൻ വരെറോമിൻ്റെ പ്രതിനിധിയായി നയതന്ത്ര രംഗത്ത് തിളങ്ങി നിന്ന മാർ ജോസഫ് ചേന്നോത്ത് നിത്യ വിശ്രമത്തിലായി .
ദൈവവിളി കേട്ട് തൻ്റെ മാതൃഇടവകയായ കോതമംഗലം സെയ്ൻ്റ് തോമസ് ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദിവസമാണിന്ന്. മാർപാപ്പയുടെ പ്രതിനിധി, സഭയിൽ ക്രൈസ്തവ സഭയുടെ കാഴ്ചപ്പാടുകളും പ്രവർത്തന മൂല്യങ്ങളും എത്തിച്ച, താൻ സേവനം ചെയ്ത രാജ്യങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നയതന്ത്രജ്ഞനായ പുരോഹിതജ്യേഷ്ഠനാണ് മാർ ജോസഫ് ചേന്നോത്ത്. സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു ചെന്നോത്ത് പിതാവിൻ്റെ ആഗ്രഹം.
ആഗോള കത്തോലിക്കാ സഭയ്ക്കു ഭാരത സഭ നല്കിയ മികവുറ്റ സംഭാവനയായിരുന്നു പിതാവ്.ആത്മശാന്തി നേരുന്നു.