
പള്ളികളിലെ തിരുക്കർമങ്ങളുടെ കാര്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ജൂൺ 30 വരെ നിലവിലെ സ്ഥിതി തുടരും.

ആര്‍ച്ചുബിഷപ് ആന്റണി കരിയിലിന്റെ സര്‍ക്കുലര്‍ മിശിഹായില്‍ പ്രിയ വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,നിയന്ത്രണങ്ങളോടെ ദേവാലയങ്ങള്‍ തുറക്കുന്നതിനും വി.കുര്‍ബാനയര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ നമുക്ക് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും, നമ്മുടെ അതിരൂപതയുടെ ആലോചനാസമിതിയംഗങ്ങളും ഫൊറോനാ വികാരിമാരുമായി ഇന്നു നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തില്‍, ജൂണ്‍ 30 വരെ നിലവിലുള്ള സ്ഥിതി തുടരാന്‍ തീരുമാനിച്ചു.
ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണ്. വിവാഹത്തിനു പരമാവധി 50 പേരേയും മനസ്സമ്മതം, മാമ്മോദീസ, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് പരമാവധി 20 പേരേയും പങ്കെടുപ്പിക്കാവുന്നതാണ്.
എന്നാല്‍, ഈ തിരുക്കര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
മിശിഹായില്‍ സ്നേഹപൂര്‍വം,
ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍
,മെത്രാപ്പോലീത്തന്‍ വികാരി,
എറണാകുളം-അങ്കമാലി അതിരൂപത
(07.06.2020)