സഭാശുശ്രുഷകർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കാളികളായിത്തീരണം. ബിഷപ്പ് ബി. എൻ. ഫെൻ.

Share News

സി. എസ്. ഐ കൊച്ചിൻ ഡയോസിസിലെ സഭാ ശുശ്രുഷകരായ വൈദികരും, ഉപദേശിമാരും അവരുടെ അധ്വാനത്തിന്റ പ്രതിഫലമായി ലഭിക്കുന്ന പ്രതിമാസ വേതനത്തിന്റെ 5% ഈ കോവിഡ് കാലത്തിലും, മഴക്കാലകെടുതികൾ അനുഭവിക്കുമ്പോഴും ചികിത്സാ സഹായം തേടുന്ന രോഗികൾ, പഠന സഹായം ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾ ജീവിതമാർഗ്ഗമില്ലാത്തവർ എന്നിങ്ങനെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാനായി മാറ്റിവെക്കണമെന്ന് ബിഷപ്പ്.ബി. എൻ. ഫെൻ.

ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെ പങ്ക് മറ്റുള്ളവരുടെ കരുതൽ ആയി തീരുവാൻ ശുശ്രുഷകർ മുൻകൈയെടുക്കുമ്പോൾ അത് അൽമായ വിശാസികളും ഏറ്റെടുക്കുമെന്നും ഒരു വലിയ ക്രിസ്‌തീയ സാക്ഷ്യം അതിലുടെ മറ്റുള്ളവർ കാണാൻ ഇടയാകട്ടെ എന്നും ചർച് ഓഫ് സൗത്ത് ഇന്ത്യ (സി. എസ്. ഐ ) കൊച്ചിൻ ഡയോസിസ് അഭിവന്ദ്യ ബിഷപ്പ് റൈറ്റ്. റവ. ബി. എൻ. ഫെൻ സർക്യൂലറിലൂടെ ഡയോസിസൻ വൈദികർക്കും, മറ്റു ശുശ്രുഷകർക്കും അറിയിപ്പ് നൽകി. ഒരു സാലറി ചലഞ്ചു ആയി സ്വമേധേയ ഏവരും ഇതിനെ കരുതുവാൻ ബിഷപ്പ് ആഹ്വനം ചെയ്തു.

Share News