വി. അല്‍ഫോന്‍സാ ഷ്റൈന്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങൾ വീണ്ടും ഒരു അറിയിപ്പ്‌ നലകുന്നതുവരെ ഉണ്ടായിരിക്കുകയില്ല – വിശദമായ സർക്കുലർ – പാലാ രൂപത

Share News

സര്‍ക്കുലര്‍ – 271

വിശ്വാസികളുടെ പങ്കാളിത്തത്തോടെയുളള തിരുക്കര്‍മ്മങ്ങള്‍

മിശിഹായിൽ സ്നേഹം നിറഞ്ഞ ബഹുമാനപ്പെട്ട അച്ചന്മാരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ,

കോവിഡ്‌-19 എന്ന രോഗബാധയില്‍നിന്ന്‌ ലോകത്തെ മുഴുവന്‍ രക്ഷിക്കുവാനായി സര്‍വ്ൃശക്തനായ ദൈവത്തോട നാം തീര്വമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ്‌-19
ന്റെ വ്യാപനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്‌ ഡൌണ്‍ നിബന്ധനകള്‍ക്ക്‌ ഇളവുകള്‍ നല്കി ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന്‌ വിശ്വാസികളുടെ പങ്കാളിത്ത
ത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്കിയ വിവരം നമുക്കറിയാം. ഏറെ ആശങ്കകളും പരിമിതികളും മുമ്പില്‍ ഉണ്ടായിരിക്കുമ്പോഴും
നമ്മുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും സര്‍ക്കാരുകളുടെ മുമ്പില്‍ സമര്‍പ്പിച്ച അഭ്യര്‍ത്ഥനകളുടെയും അപേക്ഷകളുടെയും ഫലമായി ലഭ്യമായിരിക്കുന്ന അനുമതി പ്രകാരം സര്‍ക്കാര്‍
നിബന്ധനകളോടെ നമ്മുടെ ദൈവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ അനുവദിക്കുന്നു. നാം ഏറെ ശ്രദ്ധയോടും വിവേകത്തോടും ജാഗ്രതയോടുംകൂടെ പ്രാവര്‍ത്തികമാക്കു
വാന്‍ ഏതാനും ചില നിര്‍ദേശങ്ങളും നിബന്ധനകളും നലകുന്നു.

  1. ക്രേന്ദ – സംസ്ഥാന സര്‍ക്കാരുകള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ നല്കി
    യിട്ടുളള നിബന്ധനകള്‍ ഏവരും കൃത്യമായും കര്‍ശനമായും പാലിക്കേണ്ടതാണ്‌. ഇവ പാലി
    ക്കുവാന്‍ സാധിക്കുന്ന ഇടവകകളില്‍ മാത്രമേ വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരു
    ക്കര്‍മ്മങ്ങള്‍ ദൈവാലയത്തില്‍ നടത്താവു. പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഇക്കാര്യങ്ങളില്‍ നില
    വിലുണ്ടെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുശേഷം മാര്രം ദൈവാലയങ്ങള്‍ തുറന്നാല്‍ മതിയാകും.
  2. വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ ദൈവാലയങ്ങള്‍ തുറ
    ക്കുവാന്‍ അനുമതി ഉണ്ടെങ്കിലും നമ്മുടെ രൂപതയിലെ ഭരണങ്ങാനം വി. അല്‍ഫോന്‍സാ
    ഷ്റൈന്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന ക്രേന്രങ്ങളില്‍ പൊതു തിരുക്കര്‍മ്മങ്ങള്‍ വീണ്ടും ഒരു
    അറിയിപ്പ്‌ നലകുന്നതുവരെ ഉണ്ടായിരിക്കുകയില്ല. തിര്‍ത്ഥാടന ക്രേന്രങ്ങള്‍കൂടിയായ ഇടവക
    ദൈവാലയങ്ങളില്‍ ഇടവക സമൂഹത്തിനുവേണ്ടി മാത്രമുള്ള തിരുക്കര്‍മ്മങ്ങള്‍ ആയിരിക്കണം
    ക്രമീകരിക്കേണ്ടത്‌. ആയതിനാല്‍ ഷ്റൈനുകള്‍, കുരിശുപളളികള്‍ എന്നിവിടങ്ങളില്‍
    പൊതുതിരുക്കര്‍മ്മങ്ങള്‍ ഉടനെ ആരംഭിക്കേണ്ടതില്ല.
  3. കോവിഡ്‌-19 പോസിറ്റീവായ വ്യക്തികള്‍ താമസിക്കുന്ന ഹോട്ട്‌സ്പോട്ട്‌ മേഖലകളിലെ
    ദൈവാലയങ്ങള്‍ യാതൊരു കാരണവശാലും തുറക്കാന്‍ പാടില്ല.
  4. അന്യസംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വരുന്ന ക്വാറന്റീനിലുള്ളവരും
    അവരുടെ ഭവനങ്ങളില്‍ വസിക്കുന്നവരും അവരുമായി അടുത്ത്‌ ഇടപഴുകുന്നവരും സുരക്ഷാ
    കാരണങ്ങളാല്‍ ദൈവാലയത്തില്‍ വരരുത്‌. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞാലും ഒരാഴ്ചകൂടി
    കഴിഞ്ഞ്‌ മാത്രമേ അവര്‍ ദൈവാലയത്തില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ.
  5. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ പളളി തുറക്കുന്നതിനു മുമ്പായി പളളിയും പരി
    സരവും അണുവിമുക്തമാക്കുവാനും ശുചിത്വം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കേണ്ടതാണ്‌.
    പ്രാദേശിക തലത്തില്‍ ആരോഗ്യവകുപ്പ്‌, തദ്ദേശസ്ഥാപനങ്ങള്‍, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌
    തുടങ്ങിയവയുടെ സഹായം ഇക്കാര്യങ്ങളില്‍ തേടാവുന്നതാണ്
  6. ദൈവാലയത്തിനുമുമ്പില്‍ പ്രവേശന വ്യവസ്ഥകളടങ്ങിയ നോട്ടീസും കോവിഡ്‌ മഹാമാ
    രിയുടെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചുമുളള ബോര്‍ഡും പരസ്യമായി
    സ്ഥാപിക്കണം.
  7. ഇന്‍ഫ്രാ റെഡ്‌ തെര്‍മോമീറ്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന നിര്‍ബന്ധമാണ്‌. സാനി
    റ്റൈസര്‍/സോപ്പ്‌, വെള്ളം തുടങ്ങിയവ ദൈവാലയകവാടങ്ങളില്‍ ക്രമീകരിക്കേണ്ടതാണ്‌.
  8. വിശുദ്ധ കുര്‍ബാനക്കും മറ്റുതിരുക്കര്‍മ്മങ്ങള്‍ക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം സംബ
    ന്ധിച്ച്‌ സര്‍ക്കാര്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേശം കൃത്യമായി പാലിക്കണം. എത്ര വലിയ ദൈവാ
    ലയമാണെങ്കിലും പരമാവധി 100 വ്യക്തികളില്‍ കൂടാന്‍ പാടില്ല.
  9. ദൈവാലയത്തിന്‌ അകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം. ദൈവാലയത്തി
    നുളളില്‍ 100 ചതുരര്ര അടിക്കുള്ളില്‍ 15 പേര്‍ എന്നുള്ളതാണ്‌ സര്‍ക്കാര്‍ നിബന്ധന. വ്യക്തി
    കള്‍ തമ്മില്‍ 6 അടി അകലം പാലിക്കുന്ന രീതിയില്‍ സ്ഥലം അടയാളപ്പെടുത്തി ക്രമീകരണ
    ങ്ങള്‍ നടത്തേണ്ടതാണ്‌.
  10. സര്‍ക്കാര്‍ നിബന്ധനയില്‍ പറയുന്നതുപോലെ, 65 വയസ്സിനു മുകളില്‍ ഉളളവരും 10 വയ
    സ്സിനു താഴെ ഉള്ളവരും ഗര്‍ഭിണികളും ദൈവാലയത്തില്‍ വരുന്നത്‌ ഒഴിവാക്കേണ്ടതാണ്‌. പനി,
    ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുളളവരും മറ്റു ഗുരുതരമായ രോഗമുള്ളവരും
    ഒരു കാരണവശാലും ദൈവാലയത്തില്‍ എത്തരുത്‌.
  11. ദൈവാലയ തിരുക്കര്‍മ്മങ്ങള്‍ അതത്‌ ഇടവകാംഗങ്ങള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തേ
    ണ്ടതാണ്‌. ഓരോ തിരുക്കര്‍മ്മത്തിലും ആരൊക്കെ സംബന്ധിക്കണമെന്നതിനെക്കുറിച്ച്‌
    മുന്‍കൂട്ടി ധാരണ ഉണ്ടാക്കേണ്ടതാണ്‌. ഇത്‌ നടപ്പാക്കുന്നതിനാവശ്യമായ പ്രായോഗിക ക്രമീ
    കരണങ്ങള്‍ ഇടവക തലത്തില്‍ നടത്തേണ്ടതാണ്‌. ഇടവകയ്ക്ക്‌ പുറത്തുനിന്നുള്ളവരെയും
    പ്രത്യകിച്ച്‌ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുളള സ്ഥലങ്ങളില്‍ നിന്നുള്ളവരെയും ഒഴി
    വാക്കേണ്ടതാണ്‌.
  12. ഇടവക ദൈവാലയങ്ങളില്‍ ഇടവക സമൂഹത്തില്‍ പെടാത്ത വ്യക്തികള്‍ തിരുക്കര്‍മ്മങ്ങ
    ളില്‍ പങ്കെടുക്കുവാന്‍ പ്രത്യേകകാരണങ്ങളാല്‍ അത്യാവശ്യമായി വരുന്നെങ്കില്‍ പ്രസ്തുത
    ദൈവാലയത്തിലെ ബഹു. വികാരിയില്‍നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണ്‌. പങ്കെ
    ടുക്കുന്നവരുടെ എണ്ണം ക്രമീകരിക്കേണ്ടതുള്ളതുകൊണ്ടാണ്‌ ഇപ്രകാരം അനുവാദം വാങ്ങേ
    ണ്ടത്‌.
  13. ഓരോ തവണയും ദൈവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ പ്രവേശിക്കുന്നവരുടെ പേര്‍,
    അഡ്ധസ്സ്‌, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തുന്നതിന്‌ രജിസ്റ്റര്‍ ക്രമീകരിക്കുകയും ഇപ്ര
    കാരം രേഖപ്പെടുത്തുന്നതിന്‌ വ്യക്തിയെ /വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം.
  14. ദൈവാലയത്തില്‍ വരുന്നവരും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നവരും നിര്‍ബന്ധമായും
    മാസ്‌ക്‌ ഉപയോഗിക്കേണ്ടതാണ്‌.
  15. വ്യക്തിശുചിത്വം പരമപ്രധാനമാണ്‌. ഇത്‌ വൈദികരും ശുശ്രൂഷികളും വിശ്വാസികളും
    ശ്രദ്ധിക്കേണ്ടകാര്യമാണ്‌. ദൈവാലയത്തില്‍ പ്രവേശിക്കുന്നതിന്മുമ്പ്‌ കൈകാലുകള്‍ വൃത്തി
    യാക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെരുപ്പുകള്‍ നിശ്ചിത അകലത്തില്‍ ദൈവാ
    ലയത്തിന്‌ പുറത്ത്‌ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്‌. വിശ്വാസികള്‍ ദൈവാലയത്തിന്റെ
    അകത്തേക്ക്‌ പ്രവേശിക്കുന്ന വാതിലുകളിലൂടെ ഒരു കാരണവശാലും പുറത്തേക്കിറങ്ങുവാന്‍
    പാടില്ല.
  16. ദൈവാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കുവാനും വേണ്ട
    സഹായങ്ങള്‍ ചെയ്യുവാനും സന്നദ്ധരായ വോളണ്ടിയേഴ്‌സ്‌ ഉണ്ടായിരിക്കേണ്ടതാ
    ണ്‌.ആര്‍ക്കെങ്കിലും കോവിഡ്‌ രോഗലക്ഷണങ്ങളുണ്ടെന്ന്‌ മനസ്സിലായാല്‍ ബന്ധപ്പെട്ടവരെ
    എത്രയുംവേഗം അറിയിക്കണം.
  17. തിരുക്കര്‍മ്മസമയത്ത്‌ ദൈവാലയത്തിന്റെ വാതിലുകളും ജനലുകളും തുറന്നുകിടക്കേണ്ട
    താണ്‌. തിരുക്കര്‍മ്മപുസ്തകങ്ങള്‍ ആർക്കും പൊതുവായി നല്ക്കേണ്ടതില്ല. തിരുസ്വരൂപങ്ങള്‍,
    തിരുവസ്തുക്കള്‍ എന്നിവ ചുംബിക്കുവാനോ തൊട്ടുവണങ്ങുവാനോ പാടുളളതല്ല. ദൈവാ
    ലയത്തോടനുബന്ധിച്ച്‌ വിശ്വാസികള്‍ക്കായി ഹന്നാന്‍ വെള്ളം സൂക്ഷിക്കേണ്ടതില്ല.
  18. 18. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വൈദികന്‌ ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തില്‍ (ആവശ്യമെങ്കില്‍ മാത്രം) 4 കുര്‍ബാനകള്‍ വരെ അര്‍പ്പിക്കുവാന്‍ അനുവദിക്കുന്നു. എന്നാല്‍ ഓരോ വിശുദ്ധ കുര്‍ബാനയ്ക്കുശേഷവും ദൈവാലയത്തിന്റെ ശുചീകരണം ഉറപ്പുവരുത്തേണ്ടതാണ്‌. അതിനാവശ്യമായ ഇടവേള ഓരോ വിശുദ്ധ കുര്‍ബാനക്ക്‌ശേഷവും ഉണ്ടാകേണ്ടതാണ്‌. ഗായകസംഘത്തിന്റെ നേതൃത്വം ആവശ്യമില്ല.
  1. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ നടത്താറുള്ള സ്തോത്ര കാഴ്ച പൊതുവായ അറിയിപ്പ്‌ ലഭി
    ചുശേഷമേ നടത്താവു.
  2. പൊതുയോഗങ്ങള്‍, കുടുംബകൂട്ടായ്മകള്‍, തിരുനാളുകള്‍, ഈട്ടുനേര്‍ച്ചകള്‍ മറ്റ്‌ ആഘോ
    ഷപരിപാടികള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്‌.
  3. ലോക്ക്‌ ഡൌണ്‍ നാളുകളില്‍ പ്രത്യേകം അനുവദിച്ചിരുന്ന വിശുദ്ധ കുര്‍ബനയുടെ
    ഓണ്‍ലൈന്‍ വഴിയുള്ള സംപ്രേഷണം അവസാനിപ്പിക്കുവാന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ
    നിര്‍ദ്ദേശം സഭാതലത്തില്‍ നല്കപ്പെട്ടിട്ടുണ്ട്‌.

പ്രിയ സഹോദരരേ, കോവിഡ്‌ പ്രതിരോധനത്തിന്റെ ഭാഗമായി നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്ത
നങ്ങളും കൂടുതല്‍ തിക്ഷണതയോടെ നമുക്ക്‌ തുടരാം. നമ്മുടെയും മറ്റുളളവരുടെയും ആരോ
ഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള കരുതല്‍ നടപടികളോട്‌ നമുക്ക്‌ ഒരു കാരണവശാലും
നിസംഗത ഉണ്ടാവരുത്‌. ഈ പ്രത്യേക സാഹചര്യത്തില്‍ ഇപ്പോള്‍ നാം സ്വീകരിച്ചിരിക്കുന്ന
അജപാലന ക്രമീകരണങ്ങളോട്‌ പൂര്‍ണ്ണമായി സഹകരിച്ചും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയും
ദൈവത്തിലാശ്രയിച്ചും നമുക്ക്‌ ദൈവാലയ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിയോടും ശ്രദ്ധയോടും
കൂടി പങ്കെടുക്കാം. വി. അല്‍ഫോന്‍സാമ്മയുടെയും നമ്മുടെ സഭയിലെ മറ്റു വിശുദ്ധരുടെയും
വാഴ്ത്തപ്പെട്ടവരുടെയും മാദ്ധ്യസ്ഥ്യം നമ്മോടൊത്തുണ്ടാകട്ടെ.

മിശിഹായില്‍ സ്നേഹപൂര്‍വ്വം,

ബിഷപ്പ് ജോസഫ്‌ കല്ലറങ്ങാട്ട്‌

പാലാ രൂപത മെത്രാൻ

മെത്രാസനമന്ദിരം
പാലാ, 08-06-2020

  1. NB: 1. ഈ സര്‍ക്കുലര്‍ എത്രയും വേഗം ഉചിതമായ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ്‌ സംവിധാനങ്ങളിലൂടെയും നമ്മുടെ ജനങ്ങളെ അറിയിക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുമല്ലോ.
  1. ഇന്‍ഫ്രാ റെഡ്‌ തെര്‍മോമീറ്ററിന്റെ ലഭ്യതയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി രൂപതാ ക്രേന്ദ്ര
    വുമായി ബന്ധപ്പെടാവുന്നതാണ്

Download Circular

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു