
കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ
കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ
കോവിഡ് പ്രതിരോധത്തിനു മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ.
പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വാസസ്ഥലമൊരുക്കാനായി ബാത്ത് അറ്റാച്ച്ഡ് റൂമുകളോടു കൂടിയ നാലു സ്ഥാപനങ്ങള്‍ വിട്ടു നല്‍കി.
രണ്ടു കോടിയില്‍പരം രൂപ കൊറോണ പ്രതിരോധനത്തിനും സാമൂഹ്യശാക്തീകരണത്തിനും കൃഷി പ്രോത്സാഹനത്തിനും ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചതായി ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.