ചമ്പക്കര നാലുവരിപാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Share News

എറണാകുളം: ചമ്പക്കര നാലുവരി പാലം മുഖ്യമന്ത്രി പിണറായി വിജയൻ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. 50 കോടി ചെലവിൽ നിർമ്മിച്ച ചമ്പക്കര പാലം കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി നിർമ്മിക്കുന്ന നാലാമത്തെ പാലമാണ്. 245 മീറ്റർ നീളമുണ്ട്.

2016 ൽ തുടക്കമിട്ട പാലത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കി. അന്ന് രണ്ടു വരി പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി ചമ്പക്കര പാലം പൂർണമായും ഗതാഗതയോഗ്യമായി. വേലിയേറ്റ സമയത്ത് തടസങ്ങൾ ഇല്ലാത്ത രീതിയിൽ ജലപാത സുഗമമാക്കുന്ന രീതിയിലാണ് പാലത്തിൻ്റെ നിർമ്മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share News