സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഉടനില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഉടൻ ഉണ്ടാകില്ല. ഈ ആഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ താരതമ്യേന കുറവാണ്. രോഗമുക്തിയും നല്ലനിലയ്ക്കാണ് ഉള്ളത്.
ഇന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ആവശ്യമില്ലെന്നാണ് അറിയിച്ചത്. നിലവിലെ ക്ലസ്റ്റര്‍ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ചൂണ്ടിക്കാട്ടി. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനാല്‍ ഉടന്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. എന്നാല്‍ അത്തരമൊരു ഘട്ടം ഉണ്ടായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഗുണം ചെയ്യില്ലെന്നും പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് വേണ്ടതെന്നുമാണ് സിപിഎം അഭിപ്രായപ്പെട്ടത്. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കു പലവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കും. അതു കണക്കിലെടുക്കണം. കോവിഡ് വ്യാപനം തടയുന്നതിന് അതത് ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം കടിപ്പിക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടി വിലയിരുത്തി.
സമ്ബൂര്‍ണ ലോക്ക് ഡൗണിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു കോവിഡ് വ്യാപനം രൂക്ഷമായുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.