പല ബലിയർപ്പണങ്ങൾ നടത്തി ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഇനിയുള്ള ദിവസങ്ങളിൽ നമുക്കൊരു ചലഞ്ച് ഏറ്റെടുക്കാം

Share News

100 ദിവസം ആകാൻ പോകുന്നു, വിശ്വാസി സമൂഹത്തോടൊത്ത് നമ്മൾ ബലിയർപ്പിച്ചിട്ട്.

ബഹു. വൈദികരെ ,നമുക്ക് നമ്മുടെ വിശ്വാസികൾക്ക്, സാമൂഹ്യ അകലം പാലിച്ച് കോവിഡ്നി നിബന്ധനകൾക്ക് വിധേയപ്പെട്ടു വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ എന്താണ് തെറ്റ്?

നമ്മൾ ഞായറാഴ്ചകളിൽ 3ഉം 4 ഉം വി. ബലിയർപ്പിച്ച് വിശ്വാസ സമൂഹത്തിന് യേശുവിനെ പകുത്ത് നൽകിയവരാണ്. അത് ഈ സാഹചര്യത്തിലും നമ്മുടെ വിശ്വാസികൾക്ക് പകർന്നു നൽകിയാൽ എന്താണ് തെറ്റ്? അതായത് സാമൂഹ്യ അകലം പാലിച്ച് 4 പേരെ വെച്ച് 4 ഉം 5 ഉം വി. ബലിയർപ്പണങ്ങൾ നടത്തിയാൽ ഒരുമാസം 600 വ്യക്തികൾക്ക് വി. കുർബാന ചൊല്ലി കൊടുക്കുവാൻ നമുക്ക് സാധിക്കും. ഇങ്ങനെ വി. ബലി നടത്തിയാൽ നമ്മുടെ വിശ്വാസ സമൂഹത്തിന് ശക്തിയും ബലവും ആണല്ലോ.

ഇനിയുള്ള ദിവസങ്ങളിൽ നമ്മുടെ വിശ്വാസ സമൂഹത്തിന് എല്ലാ ദിവസവും ഇങ്ങനെ ബലിയർപ്പിച്ച് ശക്തിപ്പെടുത്തുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്താൻ പരിശുദ്ധാത്മാവ് നമുക്ക് കൃപ നൽകട്ടെ. അതോടൊപ്പം ലോക്ഡൗൺ കാലത്ത് അനുരഞ്ജന കൂദാശ സാമൂഹ്യ അകലം പാലിച്ച് നടത്തുവാൻ സാധ്യതയുണ്ടെങ്കിൽ നമുക്ക് ചെയ്യുവാൻ തീരുമാനമെടുക്കാം.

പല ബലിയർപ്പണങ്ങൾ നടത്തി ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഇനിയുള്ള ദിവസങ്ങളിൽ നമുക്കൊരു ചലഞ്ച് ഏറ്റെടുക്കാം ഫേസ് ബുക്കിൽ

. Fr. Cletus Tom Edasseril CMI

Related links
വത്തിക്കാൻ ഗാർഡനിൽ മേയ് 30ന് പാപ്പയുടെ ജപമാല അർപ്പണം; വിശ്വാസികൾ അണിചേരും ഓൺലൈനിൻ
https://nammudenaadu.com/vatican-garden-pope-francis-online/
അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണം: ലത്തീന്‍ മെത്രാന്‍ സമിതി
https://nammudenaadu.com/fifty-theists-will-participate-holy-mass/

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു