
കാനകളുടെയും കൽവർട്ടുകളുടെയും നിർമ്മാണം പൂർത്തിയായി.
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള അമ്മൻകോവിൽ റോഡ് കൽവർട്ട്, മുല്ലശ്ശേരി കനാൽ റോഡ് കൽവർട്ട്, മഹാകവി ഭാരതീയർ റോഡ് കൽവർട്ട്, എന്നിവയും അവയുടെ അനുബന്ധ കാനകളുടെയും പുനർ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ടി ജെ വിനോദ് എം.എൽ.എ നടത്തി.
മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് ഇല്ലാതെ കിടന്നിരുന്ന കാനകളും, റോഡിൻറെ ലെവലിൽ വേണ്ടത്ര ഉയരം ഇല്ലാത്തതിനെ തുടർന്ന് ഗതാഗത തടസ്സസവും നീരൊഴുക്ക് തടസ്സവും സൃഷ്ടിച്ചിരുന്ന ഈ മൂന്ന് കൽവർട്ടുകളും പുനർനിർമ്മിച്ചതിലൂടെ മഴക്കാലത്ത് ഈ പരിസരത്തുണ്ടായിരുന്ന വെള്ളപ്പൊക്കത്തിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാവുമെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു.

ടി. ജെ വിനോദ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉള്ള തുക കണ്ടെത്തിയത്. എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ.വി.പി കൃഷ്ണകുമാർ, സുധ ദിലീപ്കുമാർ, ഇനക്‌സ് മൈക്കിൾ, വി.എം ജോൺ, സ്റ്റാനി വി.എം, ആന്റണി അലക്സ് എബി, വർഗീസ് ചാക്കോ, വില്യംസ് കരിക്കാമുറി, തുടങ്ങിയവർ പ്രസംഗിച്ചു.