കോറോണ വൈറസ് അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്ന 100 – ദിവസത്തിനുള്ളിൽ ഇറ്റലിയിൽ 34000 – ത്തോളം ആൾക്കാർ മരിച്ചപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ നാട് ഏത് അവസ്ഥയിൽ എത്തും എന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു… “

Share News

“അനുഭവം ഗുരുവാണെന്ന് പഴമക്കാർ പറയാറുണ്ട്”. ഭയാനകമായ രീതിയിൽ കൊറോണ പടർന്ന് പിടിച്ച ഒരു രാജ്യമാണ് ഇറ്റലി.. 70 ദിവസത്തെ ലോക് ഡൗണിന് ശേഷം മരണനിരക്കും രോഗം പടർന്ന് പിടിക്കുന്നതും മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കുമ്പോൾ അല്ല ഇറ്റലിയിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിച്ചത്.

അനുദിനവും ആയിരക്കണക്കിന് ആൾക്കാർക്ക് രോഗം പടരുന്ന ഒരു സാഹചര്യത്തിൽ ആരാധാനാലയങ്ങൾ തുറക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് എൻ്റെ അഭിപ്രായം.

ഇപ്പോൾ പോലും ഇവിടെ വളരെ ശ്രദ്ധയോടെ ആണ് ആരാധനാലയങ്ങൾ തുറക്കുന്നത്. ഇറ്റലിയിലെ ജനങ്ങൾക്ക് പൊതുവേ നല്ല ആരോഗ്യം ഉള്ളവർ ആണ്. നമ്മുടെ നാട്ടിലെ 40 വയസ്സുള്ളവരുടെ ആരോഗ്യം ആണ് ഇറ്റലിയിലെ 70 വയസ്സുള്ളവർക്ക് ഉള്ളത്.

കോറോണ വൈറസ് അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്ന 100 – ദിവസത്തിനുള്ളിൽ ഇറ്റലിയിൽ 34000 – ത്തോളം ആൾക്കാർ മരിച്ചപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ നാട് ഏത് അവസ്ഥയിൽ എത്തും എന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു… “ശ്രദ്ധ മരിക്കുമ്പോൾ മരണം ജനിക്കുന്നു..

.“സി. സോണിയ തെരേസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു