‘കീം’:വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ കേസെടുത്ത സംഭവം പ​രി​ശോ​ധി​ക്കും.

Share News

തിരുവനന്തപുരം:തലസ്ഥാനത്ത് ‘കീം’ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടം സെന്റ് മേരീസ് സ്കൂളില്‍ പരീക്ഷ എഴുതാന്‍ വന്ന കുട്ടികള്‍ കുറ്റക്കാരല്ലെന്നും അധികൃതര്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിച്ചില്ല കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ 600 ഓളം രക്ഷകര്‍ത്താക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നടപടി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു