
കോവിഡ്:രാജ്യത്ത് 24 മണിക്കൂറിനിടെ 60,963 രോഗബാധിതർ
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 60,963 കോവിഡ് രോഗികള്‍. 834 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 23,29,639 ആയി. മരണ സംഖ്യ 46,091 ആയി ഉയര്‍ന്നു. 6,43,948 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 16,39,600 പേര് രോഗമുക്തരായി.
മഹാരാഷ്ട്രയിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. 11,088 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് ബാധിച്ചത്. 256 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 5,35,601 ആയി.
തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്.