![](https://nammudenaadu.com/wp-content/uploads/2020/05/covid-death-alappuzha-29-05-2020.jpg)
ആലപ്പുഴയിൽ നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
ആലപ്പുഴ:സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കവെയാണ് മരണം. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് (38) ആണ് മരിച്ചത്.
അബുദാബിയില്‍നിന്ന് എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം വൈകിട്ടോടെ മാത്രമേ ലഭിക്കൂ.