
സംസ്ഥാനത്ത വീണ്ടും കോവിഡ് മരണം : തിരുവനന്തപുരത്തു മരിച്ചത് ചുമട്ടുത്തൊഴിലാളി
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരത്ത ചുമട്ടുത്തൊഴിലാളിയാണ് മരിച്ചത്. വഞ്ചിയൂർ സ്വദേശിയായ എസ്. രമേശന്‍ (67) ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്.ഇയാൾക്ക് എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ആസ്മ രോഗത്തെ തുടർന്ന് രണ്ടുമാസത്തിലേറെയായി ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. കഴിഞ്ഞമാസം 23 മുതൽ 26 വരെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് അയച്ചു. ഈാമാസം 10 രോഗം മൂർച്ഛിച്ചതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തി. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ശേഷം 11ന് വീട്ടിലേക്ക് മടക്കി. 12 ആരോഗ്യനിലവഷളായതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്നാണ് സ്രവ പരിശോധന നടത്തിയത്.
സ്വാഭാവികമരണമെന്ന് കരുതി മക്കൾ പോസ്റ്റുമോർട്ടം ഒഴിവാക്കാനായി വഞ്ചിയൂർ പൊലീസിന്റെ അനുമതി തേടിയിരുന്നു. പൊലീസ് മക്കളുടെ സ്റ്റേറ്റ് മെന്റ് രേഖപ്പെടുത്തി. കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേറ്റ്‌മെന്റ് എടുത്ത പൊലീസുകാരെ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.കൂടാതെ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ അണുനശീകരിക്കാനുള്ള നടപട തുടങ്ങി.