
കോവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി ആശുപത്രിയില്‍
ന്യൂഡല്‍ഹി: കോവിഡ് രോഗലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ അദ്ദേഹത്തെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിദേയനാക്കി.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവായിരുന്നു ഫലം. പനിയും തൊണ്ടയ്ക്കു വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തിലിരുന്നത്.
അതേസമയം, 42,000 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ മൂന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം.