
കോവിഡ്:ആഗോളരോഗികളുടെ എണ്ണം 1.30 കോടി കടന്നു
വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കടന്നു. 1,30,34,955 പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 571,518 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 48,81,912 പേർ നിലവിൽ ചികിൽസയിലുണ്ട്. 75,81,525 പേർക്ക് രോഗം ഭേദമായി.
34,13,995 പേർക്ക് രോഗബാധ സ്ഥിരീകരിച്ച യു.എസാണ് രോഗികളിൽ ഒന്നാമത്. 1,37,782 പേർ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു. 18,66,176 രോഗികളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 72,151 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്. 8,79,466 പേർ രോഗികളായ ഇന്ത്യയാണ് മൂന്നാമത്.
അതേസമയം, റഷ്യയിൽ കോവിഡ് വാക്സിെൻറ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ജൂണിലാണ് മനുഷ്യരിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചത്. ആദ്യം 18 വളണ്ടിയർമാരിലും പിന്നീട് 20 വളണ്ടിയർമാരിലുമാണ് വാക്സിൻ വിജയകരമായി പരീക്ഷിച്ചതെന്ന് റഷ്യ അറിയിച്ചു.