കോവിഡ് രൂക്ഷം:കാസര്‍കോട് അഞ്ചിടങ്ങളിൽ നിരോധനാജ്ഞ

Share News

കാസര്‍കോട്:കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാത്രി 12 മുതലാണ് സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്ബള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞയെന്ന് കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

ജില്ലയില്‍ ഇന്നലെ 106 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു