അന്യസംസ്ഥാനത്ത് നിന്നും കോവിഡ് ബാധിതയായി എത്തി ചേർന്ന യുവതിയുടെ ആറു മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് ഡോ. മേരി അനിതയുടെ സംരക്ഷണത്തിൽ ആണ്.

Share News

പാർവതി പി ചന്ദ്രൻ

കോവിഡ് കാലത്തെ പ്രത്യാശയുടെ തിരിനാളങ്ങൾ

. ഇന്ന് രാവിലെ 24 ന്യൂസ്‌ ചാനലിൽ കണ്ട ഒരു വാർത്ത ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു

. ഡോ. മേരി അനിതയെ പറ്റി ഉള്ളതായിരുന്നു അത്. അന്യസംസ്ഥാനത്ത് നിന്നും കോവിഡ് ബാധിതയായി എത്തി ചേർന്ന യുവതിയുടെ ആറു മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് ഡോ. മേരി അനിതയുടെ സംരക്ഷണത്തിൽ ആണ്.

ഇത്തരമൊരു പ്രത്യേക സാഹചര്യത്തിൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുവാൻ തയ്യാറായി ഡോ. അനിത മുന്നോട്ട് വരികയായിരുന്നു.

കുഞ്ഞും ഡോ. അനിതയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്നു. അവർക്ക് എല്ലാ പിന്തുണയും സഹായവുമായി മെഡിക്കൽ കോളേജ് അധികൃതരും ഒപ്പമുണ്ട്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. അനിത 2007 ൽ സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറിക്മെന്റ് സ്ഥാപിക്കുകയും എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ ശാഖകൾ തുറക്കുകയും ചെയ്തു.

ഞാൻ ഈ കേന്ദ്രം ആരംഭിച്ചത് പ്രധാനമായും വികലാംഗരായ കുട്ടികളുടെ ആവശ്യങ്ങൾ മുൻ‌നിരയിലേക്ക് കൊണ്ടുവരുന്നതിനാണ്,

അവരുടെ മെഡിക്കൽ, സാമ്പത്തിക ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘യൂണിറ്റി മി’ എന്ന ഒരു പ്രോജക്ടും ആരംഭിച്ച ഡോ. അനിത പറയുന്നു. ചെയ്യുന്ന കാര്യങ്ങളെ സാമൂഹ്യ സേവനം എന്ന് വിശേഷിപ്പിക്കരുതെന്ന് ഡോ. അനിത അഭിപ്രായപ്പെടുന്നു. മറിച്ച് താൻ ചെയ്യുന്ന പ്രവൃത്തികൾ സമൂഹത്തോടുള്ള ഉത്തരവാദിത്വം ആണെന്ന് അവർ പറയുന്നു.

2016-ലെ വിമൻ എക്സലൻസ് അവാർഡ് ഡോ. അനിതയ്ക്ക് ലഭിച്ചിട്ടുണ്ട്.വിവാദങ്ങളും തമ്മിൽതല്ലുകളും വാർത്തകൾ ആവുന്ന ഈ കാലത്ത് ഡോ. മേരി അനിതയെ പറ്റിയുള്ള വാർത്ത അവതരിപ്പിച്ച 24 ന്യൂസ്‌ ചാനലിനും റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു