കോവിഡ്:രാജ്യത്ത് രോഗികളുടെ എണ്ണം 6.04ലക്ഷം കടന്നു
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 19,148 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 434 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 6.04 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 3.59 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 17,834 പേരാണ് മരിച്ചത്. മൂന്ന് സംസ്ഥാനങ്ങളില്‍ അമ്ബതിനായിരത്തിലേറെയാണ് രോഗികള്‍. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളില്‍ 90 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് , ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, കര്‍ണാടകം എന്നിങ്ങനെ 10 സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 1.8 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഡല്‍ഹിയില്‍ 89802, തമിഴ്നാട്ടില്‍ 94049, ഗുജറാത്തില്‍ 33232, ഉത്തര്‍ പ്രദേശില്‍ 24056 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.
മഹാരാഷ്ട്രയില്‍ 8053 പേരും ഡല്‍ഹിയില്‍ 2803 പേരും ഗുജറാത്തില്‍ 2803 പേരും മരിച്ചു.
റഷ്യയാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ രോഗികളുള്ള തൊട്ടടുത്ത രാജ്യം. ലോകത്ത് കൊവിഡ് രോഗികളില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 6.53 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധിച്ചത്. യുഎസില്‍ 26 ലക്ഷവും ബ്രസീലില്‍ 14 ലക്ഷവും രോഗികളുണ്ട്. ഇവ രണ്ടുമാണ് യഥാക്രമം ലോകത്ത് ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍.