
കോവിഡ്:തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങള്‍ അടച്ചു
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ അടച്ചു.സമ്ബര്‍ക്കം മൂലം കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.ഈ മാസം 30 വരെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, നിത്യപൂജയും ആചാരപരമായ ചടങ്ങുകളും നടക്കും. കര്‍ക്കടക വാവുബലി അടുത്തമാസം 20നാണ്.സാമൂഹികഅകലം പാലിച്ച് ബലിതര്‍പ്പണം നടത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.
പ്രാര്‍ത്ഥനയ്ക്ക് എത്താന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് സൗകര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രങ്ങള്‍ തുറന്നത്. അങ്ങനെ ചെയ്തപ്പോഴും എല്ലാ ആശങ്കയും അപ്പോഴും ഉണ്ടായിരുന്നു. ശബരിമല അടക്കം 28 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ അത് നടക്കുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 കോടി രൂപ കൂടി അധികസഹായം കിട്ടിയാലല്ലാതെ തുടര്‍ന്നുള്ള മാസങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്ക് ശമ്ബളവും പെന്‍ഷനും നല്‍കാനാവുകയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും എന്‍ വാസു പറഞ്ഞു.