ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 143 പേര്‍ രോഗമുക്തി നേടി
സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗബാധ
കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 29 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും , കൊല്ലം, കാസർഗോഡ് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയിൽ നിന്നുള്ള 11 പേർക്കം, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 143 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, തൃശൂർ ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 7 പേരുടെയും, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനഫലമാണ് ഇന്ന് നെഗറ്റീവ് ആയത്