സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്.

ചികിത്സയിലുള്ളത് 445 പേർ

ഇതുവരെ രോഗമുക്തി നേടിയവർ 552

13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തില്‍ 40 പേര്‍ക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും , കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, തമിഴ്‌നാട്-5, തെലങ്കാന-1 കര്‍ണാടക-1, ഡല്‍ഹി-3, ആന്ധ്രാപ്രദേശ്-1, ഉത്തര്‍പ്രദേശ്-1) വന്നതാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇതോടെ 445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 552 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറം -6, കാസര്‍ഗോഡ്-2, ആലപ്പുഴ-1, വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്.
58,866 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 56,558 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി.

മുന്‍ഗണനാ വിഭാഗത്തില്‍ 9095 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 8541 നെഗറ്റീവ് ഫലം ലഭിച്ചു.

കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1004 ആയി.  ഇന്ന് പുതുതായി 13 ഹോട്ട് സ്‌പോട്ടുകളുണ്ട്. പാലക്കാട് 10, തിരുവനന്തപുരത്ത് മൂന്നും ഹോട്ട് സ്‌പോട്ടുകളാണ് പുതുതായുള്ളത്. ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു