സംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്

Share News

ചികിത്സയിലുള്ളത് 526 പേർ

ഇതുവരെ രോഗമുക്തി നേടിയവർ 545

കേരളത്തിൽ 84 പേർക്ക് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 18 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 6 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 8 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 6 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം,ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 31 പേർ വിദേശത്ത് നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-31, തമിഴ്നാട്-9, കർണാടക-3, ഗുജറാത്ത്-2, ഡൽഹി-2, ആന്ധ്രാപ്രദേശ്-1, ) വന്നതാണ്. അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലയിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 545 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Related links

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം
https://nammudenaadu.com/chief-minister-press-meet-live-28-05-2020/

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു