ആഗോള കോവിഡ് രോഗികളുടെ എണ്ണം 1.60 കോടിയിലേക്ക്

Share News

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.60 കോ​ടി​യി​ലേ​ക്ക്. 1,59,40,379 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. മ​ര​ണം 6,42,688 ക​ട​ന്നു. 97,23,949 രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലും റ​ഷ്യ​യി​ലു​മാ​ണ് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ 75,580 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം ബാ​ധി​ച്ച​ത്. ബ്ര​സീ​ലി​ൽ പു​തി​യ​താ​യി 58,249 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1,066 പേ​രും ബ്ര​സീ​ലി​ൽ 1,178 പേ​രും മ​രി​ച്ചു. മെ​ക്സി​ക്കോ​യി​ൽ 718 പേ​രും മ​രി​ച്ചു.

ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 48,000ത്തോ​ളം പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 761 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ മെ​ക്സി​ക്കോ, ചി​ലി, പെ​റു തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും വൈ​റ​സ്ബാ​ധ കു​തി​ച്ചു​യ​രു​ക​യാ​ണ്.

വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന 10 രാ​ജ്യ​ങ്ങ​ൾ ഇ​നി പ​റ​യും​വി​ധ​മാ​ണ്: അ​മേ​രി​ക്ക-42,48,327, ബ്ര​സീ​ൽ-23,48,200, ഇ​ന്ത്യ-13,37,022, റ​ഷ്യ-8,00,849, ദ​ക്ഷി​ണാ​ഫ്രി​ക്ക-4,21,996, മെ​ക്സി​ക്കോ-3,78,285, പെ​റു-3,75,961, ചി​ലി-3,41,304, സ്പെ​യി​ൻ-3,19,501, ബ്രി​ട്ട​ൻ-2,97,914,.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം: അ​മേ​രി​ക്ക-148,490, ബ്ര​സീ​ൽ-85,385, ഇ​ന്ത്യ-31,406 , റ​ഷ്യ-13,046, ദ​ക്ഷി​ണാ​ഫ്രി​ക്ക-6,343, മെ​ക്സി​ക്കോ-42,645, പെ​റു-17,843, ചി​ലി-8,914, സ്പെ​യി​ൻ-28,432, ബ്രി​ട്ട​ൻ-45,677,.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു