![](https://nammudenaadu.com/wp-content/uploads/2020/07/covid-ind.jpg)
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,36,861 ആയി.
ഒറ്റ ദിവസത്തിനിടെ 757 പേര് കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 31,358. നിലവില്‍ 4,56,071 പേര് ചികിത്സയിലാണ്. ഇതുവരെ 8,49,431 പേര് രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 3,57,117 ആയി. സംസ്ഥാനത്ത് ആകെ 13,132 പേര് മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ ആകെ 1,99,749 കേസുകളും 3320 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,28,389 ആയി ഉയര്‍ന്നു. മരണം 3777.
കര്‍ണാടകയില്‍ 85,870 കേസുകളും ആന്ധാപ്രദേശില്‍ 80,858 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 60,771 കേസുകളും ഗുജറാത്തില്‍ 53,545 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.