
കുത്തനെ ഉയര്‍ന്ന് രോഗബാധ; ഏഴരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍
രാജ്യത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു. വേള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ കൊവിഡ് രോഗികളില്‍ മൂന്നാമതാണ് ഇന്ത്യ. രാജ്യത്ത് കൊവിഡ് രോഗികള്‍ ഏഴരലക്ഷം കഴിഞ്ഞു. അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊവിഡ് ബാധിതരുടെ കൊവിഡ് പുറപ്പെട്ട ചൈനയെ മറികടന്നിരിക്കുകയാണ് രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈ. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ളത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 24,879 കൊവിഡ് കേസുകള്‍. 25,000 ത്തോട് അടുത്താണ് പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമയപരിധിയില്‍ 487 പേരുടെ ജീവന്‍ പൊലിയുകയും ചെയ്തു.