
മണിക്കൂറുകൾക്കുള്ളിൽ കോവിഡ് കെയർ സെൻറർ തയ്യാർ!!!
ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് അങ്കമാലിയിൽ Adlux എക്സിബിഷൻ സെൻറർ കോവിഡ് രോഗികൾക്കുള്ള താൽക്കാലിക സെൻറർ ആയി സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ച വിവരം ചുമതലയുള്ള ഡോക്ടർ വിളിച്ചറിയിക്കുന്നത്.

അപ്പോൾ തന്നെ സ്ഥലത്തെത്തി ആരോഗ്യ പ്രവർത്തകരുമായി ചേർന്നു ആവശ്യമായ ഒരുക്കങ്ങൾ ചർച്ച ചെയ്തു. 200 രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ ആയ കിടക്കകളും അനുബന്ധ സാമഗ്രികളും രാത്രിയോടെ സ്ഥലത്ത് എത്തി. ആരോഗ്യ പ്രവർത്തകരും, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ഒരുമിച്ച് കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 200 രോഗികൾക്കുള്ള താൽക്കാലിക കോവിഡ് കെയർ സെൻറർ തയ്യാർ.



സഹകരിച്ച എല്ലാവർക്കും നന്ദി. ഈ പ്രതിരോധത്തിൽ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം..
.ഫേസ് ബുക്കിൽ