
ആശങ്കയകലുന്നില്ല’; രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 കൊവിഡ് കേസുകളും 418 മരണങ്ങളും
ന്യൂഡല്‍ഹി։രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർധനവ്. 24 മണിക്കൂറിനുള്ളില്‍ 16,922 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 418 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണങ്ങൾ 14894 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 4.7 ലക്ഷം കടന്നു.
24 മണിക്കൂറിനിടെ 16,922 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. ഇതില്‍ നിലവില്‍ 1,86,514 പേര്‍ ചികിത്സയിലുണ്ട്. 2,71,696 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. അതേസമയം, രോഗം മൂലം 14,476 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.