
സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
by SJ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്.
പാലക്കാട് ജില്ലയിൽ 29 പേർക്കും കണ്ണൂരിൽ 8 പേർക്കും കോട്ടയത്ത് 6 പേർക്കും മലപ്പുറം, എറണാകുളം ജില്ലകളിൽ 5പേർക്കും തൃശൂർ, കൊല്ലം ജില്ലകളിൽ 4പേർക്ക് വീതവും, കാസർഗോഡ്, ആലപ്പുഴ ജില്ലകളിൽ മൂന്ന് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം, ഇന്ന് 10 പേർ രോഗമുക്തരായി
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരുലക്ഷം കടന്നു. വിവിധ ജില്ലകളിലായി 1,04,336 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,03,528 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 808 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 186 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്