
രാജ്യത്ത് ഒരു ദിവസത്തിനിടെ 29,429 പേര്‍ക്ക് കോവിഡ്.
ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,429 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒമ്ബതര ലക്ഷത്തിന് അടുത്തെത്തി.
ഇതുവരെ 9,36,181 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,19,840 പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 582 പേരാണ്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 24,309 ആയി ഉയര്‍ന്നു. രാജ്യത്ത് 5,92,032 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.