കോവിഡ്:മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വർധിപ്പിക്കുന്ന തരത്തിലുള്ള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗബാധ രൂക്ഷമായിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ജൂണ്‍ 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയാണ് ലക്ഷ്യം. സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും കേന്ദ്രസംഘം നല്‍കും.
മഹാരാഷ്ട്രയില്‍ 1,47,741 പേര്‍ക്കും ഗുജറാത്തില്‍ 29,520 പേര്‍ക്കും തെലുങ്കാനയില്‍ 11,364 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.