കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക്:രാജ്യത്ത് 24 മണിക്കൂറിനിടെ 24,248 രോഗബാധിതര്‍

Share News

ന്യൂഡല്‍ഹി:കോവിഡ് അതിരൂക്ഷമായിതന്നെ രാജ്യത്ത് ശക്തിപ്പെടുകയാണ്.കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,248 പേര്‍ക്ക്. ഇന്നലെ മാത്രം വൈറസ് ബാധയെത്തുടര്‍ന്ന് 425 പേര്‍ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 6,97,413 പേര്‍ക്കാണ്. ഇതില്‍ 2,53,287 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 4,24,433 പേര്‍ രോഗമുക്തി നേടി. 19,693 പേരാണ് കോവിഡ് പിടിപെട്ടു മരിച്ചത്.

രോഗബാധയുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ മറികടന്നു. രോ​ഗികളുടെ എണ്ണം റഷ്യയില്‍ 6.81 ലക്ഷമാണ്. അതേസമയം ഇന്ത്യയിലെ രോ​ഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു. റഷ്യയിലേതിനേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയിലെ കോവിഡ് മരണം. റഷ്യയില്‍ 10,161 പേരാണ് മരിച്ചത്. അതേസമയം ഇന്ത്യയില്‍ ഇതുവരെ മരണം 20,000ന് അടുത്തെത്തി. മരണക്കണക്കില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളില്‍ എട്ടാമതാണ്.

2,53,287 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 4,24,433 പേര്‍ രോഗാമുക്തി നേടി. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 2,06,619 ആയി. 8,822 പേരാണ് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്. 1,11,151 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചത്. 1,510 പേര്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ 99,444 പേര്‍ക്ക് രോഗബാധ സ്ഥിരികരിച്ചപ്പോള്‍ 3,067 പേരാണ് മരണപ്പെട്ടത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു