മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ്
മുംബൈ:രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മഹാരാഷ്ട്ര എന്‍സിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്കും അഞ്ചു ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വൈറസ് കേസാണിത്.
രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പ് മുണ്ഡെ വിവിധ പരിപാടികളില്‍ സജീവമായിരുന്നു. ബുധനാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. അതിനുമുമ്ബ് ഒരു ലബോര്‍ട്ടറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചിരുന്നു.
മെയ് ആദ്യം മന്ത്രി അശോക് ചവാന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഏപ്രിലില്‍ ഭവന മന്ത്രി ജിതേന്ദ്ര അവഹാദിനും കൊറോണ സ്ഥിരീകരിച്ചു. ഒരു മാസത്തോളമുള്ള ചികിത്സക്കൊടുവില്‍ ഇവര്‍ രോഗമുക്തി നേടിയിരുന്നു. ഇതിന് ശേഷം മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസാണിത്.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഒരുലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 94,041പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3254 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3,438 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 44,517 ആണ്